vanity-van

മുംബയ്: കൊവിഡ് പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്കായി വാനിറ്റി വാനുകൾ (കാരവാൻ) വിട്ടുനൽകി മഹാരാഷ്ട്രയിലെ മുംബയ് സ്വദേശിയായ വ്യവസായി കേതൻ റാവൽ. തന്‍റെ കൈവശമുള്ള 50 വാനുകളിൽ 12 എണ്ണം പൊലീസും ഡോക്​ടർമാരും

നഴ്​സുമാരും അടങ്ങുന്ന ആരോഗ്യ പ്രവർത്തകർക്കും നൽകുകയായിരുന്നു.

ആരോഗ്യപ്രവർത്തകർക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും ഡ്യൂട്ടിയിലായിരിക്കുമ്പോൾ വാഷ്‌റൂം ഉപയോഗിക്കാനും വേണ്ടിയാണ് വാനിറ്റി വാനുകൾ നൽകുന്നതെന്ന് കേതൻ പറഞ്ഞു. കിടപ്പ് മുറി, ടോയ്‌ലറ്റ്, ഡ്രസ്സിംഗ് ടേബിൾ, എ.സി എന്നിവ വാനിൽ സജ്ജീകരിച്ചിട്ടുണ്ട്​.

എല്ലാ ദിവസവും രാവിലെ ഒരു തവണ വാനുകൾ ഞാൻ ശുദ്ധീകരിക്കും. ആശുപത്രികൾക്കും വാനിറ്റി വാനുകൾ നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.