മുംബയ്: വായ്പ്പുണ്ണ് നീക്കം ചെയ്യാനായി എൻ.സി.പി നേതാവ് ശരത് പവാർ ശസ്ത്രക്രിയയ്ക്ക് വിധേയനായി. പവാർ സുഖമായിരിക്കുന്നെന്നും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അദ്ദേഹം ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. കഴിഞ്ഞയാഴ്ച പവാർ പിത്താശയ ശസ്ത്രക്രിയ്ക്ക് വിധേയനായിരുന്നു.