വാഷിംഗ്ടൺ : കൊവിഡിനെതിരെ വാക്സിനിലൂടെ പോരാടി ലോക രാജ്യങ്ങൾ. ശനിയാഴ്ചവരെ 100 കോടി വാക്സിൻ ഡോസുകളാണ് ആഗോളതലത്തിൽ വിതരണം ചെയ്തത്. രോഗവ്യാപനം രൂക്ഷമാകുന്നതിനിടയിൽ ഇത്രയും പേർക്ക് വാക്സിൻ നൽകാൻ കഴിഞ്ഞത് ജനങ്ങളിലും, ആരോഗ്യ സംവിധാനങ്ങളിലും ആശ്വാസമുയർത്തുന്നുണ്ട്.
ഞായറാഴ്ച വരെ ലോകത്ത് 14,71,70,834 പേർക്കാണ്കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കിയിട്ടുണ്ട്. 207 രാജ്യങ്ങളിലും അതിർത്തി മേഖലകളിലുമായി 1,00,29,38,540 വാക്സിൻ ഡോസുകൾ വിതരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ രൂക്ഷമായ ആരോഗ്യ പ്രതിസന്ധിയിലാണ്. ഇന്ത്യയിലേതിന് സമാനമായി പല രാജ്യങ്ങളിലും ലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗബാധിതർ ലോകത്തെ പ്രതിദിന രോഗികളിൽ മൂന്നിൽ ഒരു ഭാഗവും ഇന്ത്യക്കാരാണെന്നാണ്കണക്ക്