rahul-gandhi

ന്യൂഡൽഹി: കൊവിഡിനെ നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ ജൻ കി ബാത്ത്’ ചെയ്യാൻ സമയമായതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. രാഷ്ട്രീയ പ്രവർത്തനം നിറുത്തിവച്ച് ജനസേവനത്തിനിറങ്ങാൻ കോൺഗ്രസ് പ്രവർത്തകരോട് രാഹുൽ ആഹ്വാനം ചെയ്തു. ഇതാണ് കോൺഗ്രസ് കുടുംബത്തിന്റെ ധർമമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്ത്’ പരിപാടിക്കു പിന്നാലെയായിരുന്നു രാഹുലിന്റെ ട്വീറ്റ്.