pcr
vdsf

മനാമ: ഇന്ത്യയിൽനിന്ന് വരുന്ന യാത്റക്കാർക്ക് കോവിഡ് നെഗ​റ്റിവ് പി.സി.ആർ സർട്ടിഫിക്ക​റ്റ് നിർബന്ധമാക്കി ബഹ്‌റൈൻ. ഏപ്റിൽ 27 മുതലാണ് പുതിയ നടപടി പ്റാബല്യത്തിൽ വരുന്നത. ഇന്ത്യയിൽ രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കോവിഡ് പ്റതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടാസ്‌ക് ഫോഴ്സിന്റെപുതിയ തീരുമാനം.

യാത്റ പുറപ്പെടുന്നതിനുമുമ്പ് 48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ സർട്ടിഫിക്ക​റ്റാണ് ഹാജരാക്കേണ്ടത്. സർട്ടിഫിക്ക​റ്റിൽ ക്യൂ.ആർ കോഡും ഉണ്ടായിരിക്കണം.ഇതുവരെ യാത്റക്കാർ ബഹ്‌റൈനിൽ എത്തുമ്പോൾ പി.സി.ആർ ടെസ്​റ്റ് നടത്തിയാൽ മതിയായിരുന്നു. വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ ആദ്യ ടെസ്​റ്റും അഞ്ചാം ദിവസം രണ്ടാം ടെസ്​റ്റും 10ാം ദിവസം മൂന്നാം ടെസ്​റ്റും നടത്തണം. ഇതിനുപുറമെയാണ് ഇപ്പോൾ അധിക നിയന്ത്റണം കൂടി ഏർപ്പെടുത്തിയിരിക്കുന്നത്.

യു.എ.ഇ വിലക്കേർപ്പെടുത്തിയതോടെ യു.എ.ഇ വഴി കുറഞ്ഞ ചെലവിൽ ബഹ്‌റൈനിലേക്ക് വരാമെന്നുള്ള യാത്റക്കാരുടെ പ്റതീക്ഷകൾക്ക് തിരിച്ചടിയായി. 10 ദിവസത്തേക്കാണ് വിലക്ക് പ്റഖ്യാപിച്ചിരുന്നതെങ്കിലും കാലാവധി നീട്ടാൻ സാദ്ധ്യതയുണ്ട്.

അതേസമയം, കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കും കോവിഡ് മുക്തരായവർക്കുംബഹ്‌റൈനിൽ ഇറങ്ങിയ ശേഷമുള്ള കോവിഡ് ടെസ്​റ്റ് വേണ്ടെന്ന് തീരുമാനിച്ചത് ആശ്വാസകരമാണ്.