റെവാരി: ഹരിയാനയിലെ സ്വകാര്യ ആശുപത്രിയിൽ ഓക്സിജൻ ദൗർലഭ്യം മൂലം നാല് കൊവിഡ് രോഗികൾ മരിച്ചെന്ന് റിപ്പോർട്ട്. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം മരിച്ചവരുടെ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം നടത്തി. ആശുപത്രിയിൽ ഓക്സിജിൻ ദൗർലഭ്യമുണ്ടെന്നും ഇതിനെക്കുറിച്ച് അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും ആശുപത്രി ജീവനക്കാരൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.