തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിന് പിന്തുണയുമായി നടൻ ഹരീഷ് പേരടി. പിണറായി കേരളത്തിന്റെ മാത്രം നേതാവല്ല ഇന്ത്യയുടെ മുഴുവൻ നേതാവാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ഹരീഷ പേരടി ഫേസ്ബുക്കിൽ കുറിച്ചു. കയ്യിൽ പണമുള്ളവൻ മാത്രം വാക്‌സിൻ സ്വീകരിക്കട്ടെ എന്ന നയം അംഗീകരിക്കാനാവില്ല എന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ എടുത്തു പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്
'വീണുപോകുമ്പോൾ കൈ പിടിക്കുന്നവനേയാണ് സുഹൃത്ത്,സഹോദരൻ,നേതാവ്, സഖാവ്,മനുഷ്യൻ എന്നൊക്കെ പറയുക...ഈ കെട്ട കാലത്ത് നിങ്ങൾ കേരളത്തിറ്റെ മാത്രം നേതാവല്ല...ഇന്ത്യയുടെ മുഴുവൻ നേതാവാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..ഇങ്ങിനെ ഒരു കോരന്റെ മകനെ തന്നെയാണ് ഇന്ത്യ കാത്തിരിക്കുന്നത്..', ഹരീഷ് പറയുന്നു.
വീണുപോകുമ്പോൾ കൈ പിടിക്കുന്നവനേയാണ് സുഹൃത്ത്,സഹോദരൻ,നേതാവ്,സഖാവ്,മനുഷ്യൻ എന്നൊക്കെ പറയുക...ഈ കെട്ട കാലത്ത് നിങ്ങൾ...
Posted by Hareesh Peradi on Saturday, 24 April 2021
വാക്‌സീൻ സ്വന്തമായി പണം മുടക്കി വാങ്ങണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശിച്ചതിന് പിന്നാലെയാണ് എന്തു വന്നാലും കേരളത്തിൽ വാക്‌സീൻ സൗജന്യമായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെത്തിയത്.