adithyan

തൃശൂർ: സീരിയൽ നടനായ ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചു. നടനെ ഞരമ്പ് മുറിച്ച നിലയിൽ തൃശൂർ സ്വരാജ് റൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിൽ കണ്ടെത്തുകയായിരുന്നു. സ്വരാജ് റൗണ്ടിൽ നടുവിലാലിന് സമീപത്താണ് കാർ കിടന്നിരുന്നത്. നിർത്തിയിട്ട കാറിൽ ഒരാൾ തളർന്ന് കിടക്കുന്നത് കണ്ട് ചിലർ കാറിന്റെ സമീപത്തേക്ക് വരികയും കാറിനുള്ളിൽ ആരാണെന്ന് നോക്കുകയും ചെയ്തിരുന്നു.

തുടർന്ന് സീരിയൽ നടനെ ഇവർ തിരിച്ചറിയുകയും സംഭവത്തെ കുറിച്ച് പൊലീസിനെ അറിയിക്കുകയും ചെയ്തു. ശേഷം, പൊലീസെത്തി ആദിത്യനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആദിത്യനും നടിയും ഭാര്യയുമായ അമ്പിളിദേവിയും തമ്മിൽ നിലനിന്ന അസ്വാരസ്യങ്ങൾ അടുത്തിടെയാണ് മാദ്ധ്യമങ്ങളിൽ നിറയുന്നത് ശേഷം ഇരുവരും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു.