2000ത്തിന്റെ തുടക്കത്തിലാണ് കിരൺ റാത്തോർ മുഖ്യധാരാ സിനിമയിൽ ചുവടുറപ്പിക്കുന്നത്. 1996 മുതൽ തന്നെ അഭിനയരംഗത്തുള്ള കിരണിന് പ്രധാനമായും തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ സിനിമാ പ്രേക്ഷകരാണ് ആരാധകരായിട്ടുള്ളത്. 2002ൽ 'താണ്ഡവം' എന്ന മോഹൻലാൽ-ഷാജി കൈലാസ് ചിത്രത്തിലൂടെയാണ് നടി മലയാളത്തിൽ അരങ്ങേറ്റം ചെയ്യുന്നത്.
സിനിമ കാര്യമായ ശ്രദ്ധ നേടിയില്ലെങ്കിലും കിരണിന്റെ കഥാപാത്രം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. പിന്നീടും ഏതാനും മലയാള ചിത്രങ്ങളിൽ അഭിനയിച്ച കിരൺ തമിഴ്, തെലുങ്ക് ഭാഷകളിലെ ഐറ്റം സോങ്ങുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു.
സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ താരത്തിന് നിരവധി ഫോളോവേഴ്‌സും ഉണ്ട്. 40കാരിയായ നടി നിരന്തരം കണ്ട് പോസ്റ്റ് ചെയ്യുന്ന വീഡിയോകൾക്കും ആരാധകർ കമന്റുകളിലൂടെ തങ്ങളുടെ സ്നേഹം അറിയിക്കാറുമുണ്ട്. കിരണിന്റെ അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ, നോർവീജിയൻ ഗായിക അറോറയുടെ, 'റൺ എവേ' എന്ന ഗാനം അടിസ്ഥാനമാക്കിയ ഫിൽറ്ററോടെയുള്ള വീഡിയോ ആണ് കിരൺ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി സോഷ്യൽ മീഡിയാ യൂസേഴ്സ് പങ്കെടുത്ത ഈ ചലഞ്ചിന്റെ പേര് 'അറോറ റൺവേ' ചലഞ്ച് എന്നാണ്. ഏതായാലും കിരണിന്റെ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'ഹോട്ട്' എന്നാണ് വീഡിയോയ്ക് കീഴിലായി ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.
content highlight: kiran rathore posts aurora runaway challenge on instagram.