ന്യൂഡൽഹി: 18 വയസ് മുതൽ 45 വയസ് മുതൽ പ്രായമുള്ളവർക്ക് സ്വകാര്യ കേന്ദ്രങ്ങൾ വഴി മാത്രമാണ് കൊവിഡ് വാക്സിൻ നൽകുകയെന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ട്വീറ്റ് ആണ് വിവാദമായിരിക്കുന്നത്. വാക്സിനേഷനായി രജിസ്റ്റർ ചെയ്യാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ ട്വീറ്റിലെ ചിത്രത്തിലെ നാലാമത്തെ പോയിന്റിലാണ് വാക്സിൻ സ്വകാര്യ കേന്ദ്രങ്ങൾ വഴി മാത്രമാണ് ലഭ്യമാകുക എന്ന് പറഞ്ഞിരിക്കുന്നത്.
രാജ്യത്ത് കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായിരിക്കുന്ന സമയത്താണോ സ്വകാര്യ കുത്തകൾക്ക് കൊള്ളലാഭം കൊയ്യാനുള്ള അവസരം സൃഷ്ടിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം. പ്രതിഷേധത്തിന്റെ ചൂടറിഞ്ഞതോടെ ആരോഗ്യ മന്ത്രാലയം ഈ ട്വീറ്റ് പിൻവലിച്ചിട്ടുണ്ട്. എന്നാൽ അല്പസമയത്തിനു ശേഷം എഡിറ്റ് ചെയ്ത രജിസ്‌ട്രേഷൻ മാർഗനിർദേശങ്ങളും കേന്ദ്ര ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തിട്ടുണ്ട്.
#LargestVaccineDrive #Unite2FightCorona
— Ministry of Health (@MoHFW_INDIA) April 25, 2021
Here’s a step-by-step process on how to register yourself on CoWIN portal for getting #COVIDVaccination appointments. Vaccination drive opens for everyone between 18-45 years from 1st of May, 2021. pic.twitter.com/e4NXL1ajCw
നേരിട്ട് വാക്‌സിൻ വാങ്ങിയിട്ടുള്ള സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നും കൊവിഡ് വാക്സിൻ സ്വീകരിക്കാം എന്നാണ് പുതിയ ട്വീറ്റിലുള്ള നാലാം നമ്പർ മാർഗനിർദ്ദേശത്തിൽ കാണുന്നത്. സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നും മാത്രമാണ് ഈ വിഭാഗത്തിലുള്ളവർക്ക് വാക്സിൻ ലഭിക്കുക എന്ന കാര്യവും പുതിയ ട്വീറ്റിൽ കാണുന്നില്ല.മെയ് ഒന്നാം തീയതി മുതലാണ് രാജ്യത്തെ 18 മുതൽ 45 വയസ് വരെ പ്രായമുള്ളവർക്കായുള്ള വാക്സിനേഷൻ യജ്ഞം ആരംഭിക്കുക.
content highlight: social media protest against centres vaccine policy for those aged betweeen 18 and 45.