
പ്രണയത്തെയും സൗഹൃദത്തെയും കുറിച്ച് പറയുന്ന ഹ്രസ്വചിത്രം 'ബിലവെഡ്' യൂട്യൂബിലൂടെ പുറത്തിറങ്ങി. 'അടി കപ്യാരെ കൂട്ടമണി' എന്ന ചിത്രത്തിൽ സഹസംവിധായകനായി പ്രവർത്തിച്ച ദീപക് നെടുമ്പള്ളിൽ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് സുദീപ് കൃഷ്ണൻ, ഗൗരി അനിൽകുമാർ. ടിഇ രാമചന്ദ്രനാണ് 'ബിലവെഡ്' നിർമിച്ചിരിക്കുന്നത്. സംവിധായകനായ ദീപകും രാഹുൽ കൃഷ്ണനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് റുഷി ബാബു. പ്രിൻസ് റെക്സ്, സൂരജ് എസ് നായർ എന്നിവർ സംഗീതം നൽകിയ ചിത്രത്തിലെ ഗാനത്തിന് വരികളെഴുതിയത് സൂരജ് ആണ്. ഗാനാലാപനം- നജിം അർഷാദ്. എഡിറ്റിംഗ്-സാദിക്ക് മുഹമ്മദ്.