liver

ശരീരത്തിലെ ഏറ്റവും വലുതും പ്രധാനവുമായ ഗ്രന്ഥിയാണ് കരൾ. അതിനാൽ കരളിന്റെ സംരക്ഷണത്തിൽ ശ്രദ്ധ അത്യാവശ്യമാണ്. ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം ‍നിർമിക്കുന്നതിനൊപ്പം ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുന്നതിലും കരളിന് പ്രധാന പങ്കുണ്ട്. മഞ്ഞപ്പിത്തം,ഫാറ്റി ലിവർ സിൻഡ്രോം,ലിവർ സിറോസിസ്,​കാൻസർ എന്നിവ കരളിനെ ബാധിക്കുന്ന രോഗങ്ങളാണ്.

കരളിന്റെ ആരോഗ്യം തകരാറിലായാൽ ജീവനും അപകടത്തിലായേക്കാം. ആരോഗ്യകരമായ ഭക്ഷണവും ചിട്ടയായ ജീവിതരീതിയും ശീലിച്ചാൽ നമുക്ക് കരളിനെ സംരക്ഷിക്കാം. ഫൈബ‍ർ അടങ്ങിയ ഓട്സ്,ബ്രൊക്കളി, കാബേജ്, ഗ്ലൂട്ടാത്തിയോൺ അടങ്ങിയ ചീര തുടങ്ങിയ ഇലക്കറികൾ എന്നിവ കരളിന്റെ ആരോഗ്യം ക്രമപ്പെടുത്തുന്നു.

കാറ്റെക്കിൻ അംശം കൂടുതലുള്ള ഗ്രീൻ ടീ കാൻസർ ചെറുക്കുകയും,പോളിഫിനോൾസ് അടങ്ങിയ ബ്ലൂ ബെറി,ഡാർക്ക് ചോക്ലേറ്റ്‌, ഒലിവ്, പ്ലം എന്നിവ കരൾവീക്കം നിയന്ത്രിക്കുകയും ചെയ്യുന്നു.റോസ്മേരി, ജീരകം, ഗ്രാമ്പൂ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കരളിന്റെ പ്രവർത്തനം ശക്തിപ്പെടുത്തും. ധാരാളമായി വെള്ളം കുടിക്കുന്നത് കരളിലെ കൊഴുപ്പ് കുറയ്ക്കും.