covid

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്ലസ് ടു, വി എച്ച് എസ് ഇ പ്രാക്‌ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. 28ന് ആരംഭിക്കുന്ന പരീക്ഷകളാണ് മാറ്റിയത്. താത്ക്കാലികമായി മാറ്റിവച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.

സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഇക്കാര്യത്തിൽ സ്വമേധയാ കേസെടുത്തിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്‌ടർ ഇന്ന് മനുഷ്യാവകാശ കമ്മിഷന് വിശദീകരണം നൽകും. പരീക്ഷ മാറ്റിവയ്‌ക്കണമെന്ന് അദ്ധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. അതേസമയം പ്ലസ് ടു തീയറി പരീക്ഷകൾ ഇന്ന് പൂർത്തിയാവുകയാണ്.