covid

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 24 മണിക്കൂറിനിടെ മൂന്നരലക്ഷം പിന്നിട്ടു. 3,52,991 പേർക്കാണ് രോഗം ബാധിച്ചത്. 2812 പേർ മരണമടഞ്ഞു. 2,19,272 പേരാണ് ഈ സമയത്തിനിടെ രോഗമുക്തി നേടിയത്.

ഇന്ത്യയിൽ ഇതുവരെ 1,73,13,163 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,43,104,382 പേർ രോഗമുക്തി നേടി. ആകെ മരണം 1,95,123. നിലവിൽ 28,13,658 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുളളത്. ഇന്നലെ 14,19,11,223 പേർ വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയിലാണ് രോഗവ്യാപനം ഏറ്റവും തീവ്രമായി തുടരുന്നത്. 24 മണിക്കൂറിനിടെ 66,191 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈസമയത്ത് 61,450 പേർ രോഗമുക്തി നേടിയതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. 832 പേർ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ മരണസംഖ്യ 64,760 ആയി ഉയർന്നു. നിലവിൽ ഏഴു ലക്ഷത്തോളം ആളുകളാണ് മഹാരാഷ്‌ട്രയിൽ ചികിത്സയിൽ കഴിയുന്നത്.

ഡൽഹിയിൽ 22,933 പേർക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. നിലവിൽ 94,592 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ മണിക്കൂറുകളിൽ 350 പേരാണ് രോഗബാധയെ തുടർന്ന് മരിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

കർണാടകയിൽ 24 മണിക്കൂറിനിടെ 34,804 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈസമയത്ത് 143 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം രണ്ടരലക്ഷം കഴിഞ്ഞതായി കർണാടക സർക്കാർ അറിയിച്ചു.