
പത്തനംതിട്ട: വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ വാഹനാപകടത്തിൽ യുവതി മരിച്ചു. അടൂർ സ്വദേശിനി ശിൽപ മേരി ഫിലിപ്പാണ്(28) മരിച്ചത്. ഖസിം ബദായ ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായിരുന്നു. ഖസിം റിയാദ് റോഡിൽ അൽ ഖലീജിൽ ഇന്നലെ വൈകിട്ടായിരുന്നു അപകടം.
അവധി ദിവസങ്ങൾ ദുബായിലുള്ള ഭർത്താവ് ജിബിൻ വർഗീസ് ജോണിനൊപ്പം ചെലവഴിക്കാൻ പോകുകയായിരുന്നു ശിൽപ. മൃതദേഹം അൽ ഖസിം റോഡിൽ എക്‌സിറ്റ് 11ലെ അൽ തുമിർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.