trasion-show

നൈജീരിയൻ പട്ടണമായ ലാഗോസിലെ നീരുവയ്ക്ക് സമീപം തിരക്കിട്ട് പണിയെടുക്കുന്ന കുറച്ച് കൗമാരക്കാരികളെ കാണാൻ കഴിയും. ഗ്ലൗസുകളും മാസ്‌കും അണിഞ്ഞിട്ടുള്ള അവർ കൈകളിൽ മാലിന്യം നിറയ്ക്കുന്ന ബാഗുകളുമായി നീരുറവയിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കുന്ന തിരക്കിലാണ്. സാംഗോറ്റേഡോ ജില്ലയെ വെള്ളക്കെട്ടിൽ നിന്ന് സംരക്ഷിക്കുന്ന തടയണയിലെ നീരൊഴുക്ക് ഉറപ്പാക്കുന്നതിനാണ് അവരുടെ ശ്രമം മാത്രവുമല്ല പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്കെതിരെ ജനങ്ങളെ ബോധവത്ക്കരിക്കാനും അവർ ശ്രദ്ധിക്കുന്നുണ്ട്.

ബോധവത്കരണത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽ നിന്ന് ശേഖരിച്ച് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൊണ്ട് വ്യത്യസ്തമായ വേഷങ്ങൾ നിർമ്മിച്ച് അവർ ഒരു ഫാഷൻ ഷോയും സംഘടിപ്പിച്ചു. 'ട്രാഷൻ ഷോ' എന്നാണ് ഇത് അറിയപ്പെടുന്നത്. ഭൂമിയെ പ്ളാസ്റ്റിക് മുക്തമാക്കുന്നതിന് നാം ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്.

ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ ജനങ്ങളുള്ള പട്ടണമാണ് ലാഗോസ്. അതുകൊണ്ടു തന്നെ ഇവിടെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും വളരെക്കൂടുതലാണ്. ഇതിനെതിരെ ബോധവത്ക്കരണം നടത്താനാണ് ഇവർ ട്രാഷൻ ഷോ സംഘടിപ്പിച്ചത്. ഗ്രീൻഫിംഗേഴ്സ് വൈൽഡ് ലൈഫ് ഇനിഷ്യേറ്റീവ് എന്ന് സംഘടനയാണ് ഇതിനുള്ള സഹായങ്ങൾ ഇവർക്ക് വാഗ്ദാനം ചെയ്തത്. ലാഗോസിലെ ഒരു വലിയ ഷോപ്പിംഗ് മാളിന്റെ കാർപാർക്കിംഗ് ഏരിയയിലാണ് ഇവർ ഈ ഫാഷൻ ഷോ സംഘടിപ്പിച്ചത്. പലനിറത്തിലുള്ള പ്ലാസ്റ്റിക്ക് ബാഗുകളും ബോട്ടിലുകളും അത്തരത്തിലുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കൊണ്ടായിരുന്നു ഇവരുടെ വേഷങ്ങളെല്ലാം ഡിസൈൻ ചെയ്തത്.