pfizer

ലണ്ടന്‍: കൊവിഡ് ഭേദമാക്കാന്‍ ഗുളിക കഴിച്ചാല്‍ മതിയെങ്കില്‍ പിന്നെ കുത്തിവയ്‌പ്പെടുക്കാന്‍ തിരക്ക് കൂട്ടേണ്ട ആവശ്യമില്ലല്ലോ? അത്തരം ഒരു സാഹചര്യം ഉടനെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡിന് വാക്‌സിന്‍ കണ്ടുപിടിച്ച മരുന്ന് കമ്പനികളിലൊന്നായ ഫൈസര്‍ ഇപ്പോള്‍ കൊവിഡിന് ഫലപ്രദമായ ആന്റി വൈറല്‍ ഗുളിക വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഈ വര്‍ഷം തന്നെ ഇതു സാദ്ധ്യമാകുമെന്നാണ് ഫൈസര്‍ കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

അമേരിക്കയിലും ബല്‍ജിയത്തിലും ഉള്ള ഫൈസറിന്റെ നിര്‍മാണ യൂണിറ്റുകളില്‍ ഇതിന്റെ പരീക്ഷണം അവസാനഘട്ടത്തിലാണ്. ഇരുപതിനും അറുപതിനും ഇടയില്‍ പ്രായമുള്ളവരിലാണ് ഫൈസറിന്റെ ഗുളികയുടെ പരീക്ഷണം നടക്കുന്നത്. മൂന്നു ഘട്ടങ്ങളിലായിട്ടായിരുന്നു പരീക്ഷണം. കൊവിഡ് വ്യാപനം ആരംഭിച്ച ഘട്ടത്തില്‍ തന്നെ വാക്‌സിനൊപ്പം ഗുളികക്കായിയുള്ള പരീക്ഷവും ഫൈസര്‍ തുടങ്ങിയിരുന്നുവെന്ന് ഡയറക്ടര്‍ ഡാഫി ഓവന്‍ അറിയിച്ചു. മരുന്ന് പാര്‍ശ്വഫലം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ മരുന്ന് നിര്‍മാതാക്കളായ ബൈയോണ്‍ടെക്കും ചേര്‍ന്ന് നിര്‍മിച്ച കൊവിഡ് വാക്‌സിനാണ് അമേരിക്കയിൽ ആദ്യമായി അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചത്.