real-madrid

മാ​ഡ്രി​ഡ്:​ ​യൂ​റോ​പ്യ​ൻ​ ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗ് ​സെ​മി​ ​ഫൈ​ന​ൽ​ ​ഒ​ന്നാം​ ​പാ​ദ​ ​പോ​രാ​ട്ട​ത്തി​ൽ​ ​ഇ​ന്ന് ​രാ​ത്രി​ ​റ​യ​ൽ​ ​മാ​ഡ്രി​ഡും​ ​ചെ​ൽ​സി​യും​ ​ത​മ്മി​ൽ​ ​ഏ​റ്റു​മു​ട്ടും.​ ​റ​യ​ലി​ന്റെ​ ​ത​ട്ട​ക​മാ​യ​ ​ആ​ൽ​ബ​ർ​ട്ടോ​ ​ഡെ​സ്റ്രി​ഫാ​നൊ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​ഇ​ന്ന് ​രാ​ത്രി​ 12.30​നാ​ണ് ​മ​ത്സ​ര​ത്തി​ന്റെ​ ​കി​ക്കോ​ഫ്.​ ​

യൂ​റോ​പ്യ​ൻ​ ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്ക് ​ബ​ദ​ലാ​യി​ ​യൂ​റോ​പ്യ​ൻ​ ​സൂ​പ്പ​ർ​ ​ലീ​ഗ് ​എ​ന്ന​ ​ഗ്ലാ​മ​ർ​ ​ലീ​ഗ് ​എ​ന്ന​ ​പ​ദ്ധ​തി​ ​ഉ​യ​ർ​ത്തി​യ​ ​വി​വാ​ദ​ങ്ങ​ൾ​ ​സ​ജീ​വ​മാ​യ​ ​അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ​സെ​മി​ ​പോ​രാ​ട്ടം​ ​ന​ട​ക്കു​ന്ന​ത്.​ ​ആ​രാ​ധ​ക​രു​ടെ​ ​പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് ​ചെ​ൽ​സി​ ​സൂ​പ്പ​ർ​ ​ലീ​ഗി​ൽ​ ​നി​ന്ന് ​പി​ൻ​മാ​റി​യെ​ങ്കി​ലും​ ​സൂ​പ്പ​ർ​ ​ലീ​ഗി​ന്റെ​ ​ചെ​യ​ർ​മാ​നും​ ​റ​യ​ൽ​ ​പ്ര​സി​ഡ​ന്റു​മാ​യ​ ​ഫ്ലോ​റ​ന്റി​ന​ ​പെ​ര​സ് ​ആ​രെ​ല്ലാം​ ​പോ​യാ​ലും​ ​മു​ന്നോ​ട്ട് ​ത​ന്നെ​യെ​ന്ന​ ​നി​ല​പാ​ടി​ലാ​ണ്.

നോട്ട് ദ പോയിന്റ്

റ​യ​ൽ​ ​മാ​ഡ്രി​ഡ് ​ലി​വ​ർ​പൂ​ളി​നേ​യും​ ​ചെ​ൽ​സി​ ​എ​ഫ്.​സി​ ​പോ​ർ​ട്ടോ​യെ​യും​ ​ക്വാ​ർ​ട്ട​റി​ൽ​ ​വീ​ഴ്ത്തി​യാ​ണ് ​സെ​മി​ ​ടി​ക്ക​റ്റ് ​എ​ടു​ത്ത​ത്.

ഇ​തി​ന് ​മു​മ്പ് ​മൂ​ന്ന് ​ത​വ​ണ​യാ​ണ് ​യൂ​റോ​പ്യ​ൻ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​റ​യ​ൽ​ ​മാ​ഡ്രി​ഡും​ ​ചെ​ൽ​സി​യും​ ​മു​ഖാ​മു​ഖം​ ​വ​ന്ന​ത്.​ ​ര​ണ്ട് ​ത​വ​ണ​ ​ചെ​ൽ​സി​ ​ജ​യി​ച്ച​പ്പോ​ൾ​ ​ഒ​രു​ ​ത​വ​ണ​പോ​ലും​ ​റ​യ​ലി​ന് ​ജ​യം​ ​നേ​ടാ​നാ​യി​ല്ല.​ ​ഒ​രു​ ​മ​ത്സ​രം​ ​സ​മ​നി​ല​യാ​യി.
163​-ാം​ ​ത​വ​ണ​യാ​ണ് ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗ് ​മ​ത്സ​ര​ത്തി​ൽ​ ​സ്പാ​നി​ഷ്,​ ​ഇം​ഗ്ലീ​ഷ് ​ടീ​മു​ക​ൾ​ ​മു​ഖാ​മു​ഖം​ ​വ​രു​ന്ന​ത്.​ ​സ്പാ​നി​ഷ് ​ടീ​മു​ക​ൾ​ക്കെ​തി​രെ​ ​അ​വ​സാ​നം​ ​ക​ളി​ച്ച​ ​ഏ​ഴ് ​ചാ​മ്പ്യ​ൻ​സ് ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നാ​ലി​ലും​ ​വി​ജ​യം​ ​നേ​ടാ​ൻ​ ​ഇം​ഗ്ലീ​ഷ് ​ടീ​മു​ക​ൾ​ക്കാ​യി​ട്ടു​ണ്ട്.
റ​യ​ൽ​ ​പ​തി​ന്നാ​ലാം​ ​ത​വ​ണ​യാ​ണ് ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗ് ​സെ​മി​ക്കി​റ​ങ്ങു​ന്ന​ത്.​ ​ചെ​ൽ​സി​ ​ഏ​ഴാം​ ​ത​വ​ണ​യും.