ന്യൂഡൽഹി: വെന്റിലേറ്ററിൽ കഴിയുന്ന രോഗിക്ക് ഗോമൂത്രം നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വെെറൽ. കൊവിഡ് രോഗിക്ക് പിപിഇ കിറ്റും ബി.ജെ.പി ഷാളും അണിഞ്ഞ വ്യക്തി ഗോമൂത്രം വായിലേക്കൊഴിച്ചു നൽകുന്ന വീഡിയോയാണ് പുറത്തു വന്നത്. സൂറത്തിലെ ബി.ജെ.പി ജനറല്‍ സെക്രട്ടറി ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത് വൻ വിവാദമായി.
സൂറത്തിലെ ബി.ജെ.പി ജനറല്‍ സെക്രട്ടറി കിഷോർ ബിൻഡലാണ് ഈ വീഡിയോ പങ്കുവെച്ചത്. സംഭവം വിവാദമായതോടെ അദ്ദേഹം ട്വീറ്റ് നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ ഈ വീഡിയോ ഡൗൺലോഡ് ചെയ്ത് പലരും ഷെയർ ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ ട്വീറ്റിന്റെ സ്ക്രീൻ ഷോട്ടും സോഷ്യൻ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബി.ജെ.പി പ്രവർത്തകൻ കൊവിഡ് രോഗിയെ സഹായിക്കുന്നു എന്ന കുറിപ്പോടെയാണ് കിഷോർ വീഡിയോ പങ്കുവച്ചതെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Shameful act...
— Youth Congress (@IYC) April 24, 2021
BJP worker giving gaumutra to patient on ventilator.
Have no words left for this ruthless government!! pic.twitter.com/SzGpXahYRE
നാണംകെട്ട പ്രവർത്തി... ബി.ജെ.പി പ്രവർത്തകൻ വെന്റിലേറ്ററിൽ കഴിയുന്ന രോഗിക്ക് ഗോമൂത്രം നൽകുന്നു. ഈ സര്‍ക്കാരിനെതിരെ പറയാന്‍ വാക്കുകളൊന്നുമില്ലെന്ന കുറിപ്പോടെ യൂത്ത് കോൺഗ്രസും ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.