pfizer

ലണ്ടൻ: കൊവിഡിന് ഫലപ്രദമായ ആന്റി വൈറൽ മരുന്ന് ഗുളിക രൂപത്തിൽ വികസിപ്പിക്കാൻ തയാറെടുത്ത് അമേരിക്കൻ കമ്പനിയായ ഫൈസർ.

അമേരിക്കയിലെയും ബൽജിയത്തിലെയും കമ്പനിയുടെ നിർമാണ യൂണിറ്റുകളിൽ ഇതിനായുള്ള പരീക്ഷണം വിജയകരമായി പുരോഗമിക്കുകയാണ്. ഇരുപതിനും അറുപതിനും മദ്ധ്യേ പ്രായമുള്ള അറുപത് പേരിലാണ് മരുന്നിന്റെ പരീക്ഷണം തുടരുന്നത്. പരീക്ഷണം വിജയകരമായാൽ അടുത്തവർഷം ആദ്യത്തോടെ മരുന്ന് വിപണിയിലെത്തും.