covid-

ന്യൂഡൽഹി: ആർത്തവസമയത്ത് കൊവിഡ് വാക്‌സിനേഷൻ സ്വീകരിക്കുന്നത് ഒരു വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ആർത്തവസമയത്ത് വാക്‌സിനേഷൻ സ്വീകരിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന അഭ്യൂഹങ്ങൾ തള്ളിയാണ് കേന്ദ്രസർക്കാർ രംഗത്തുവന്നത്.

സര്‍ക്കാര്‍.കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ വീടിനുള്ളിൽ മാസ്‌ക് ധരിക്കുന്നതാണ് ഉചിതമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ശാരീരിക അകലം പാലിച്ചില്ലെങ്കില്‍, ഒരാളില്‍ നിന്ന് 30 ദിവസത്തിനുള്ളില്‍ 406 പേര്‍ക്ക് വരെ രോഗം ബാധിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു.

രാജ്യത്ത് ആവശ്യമായ മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യമാണെന്നും എന്നാല്‍ ക്ഷാമം നേരിടുന്ന ആശുപത്രികളിലേക്ക് എത്തിക്കുക എന്നതാണ് വെല്ലുവിളിയെന്നും സര്‍ക്കാര്‍ അറിയിച്ചു. വിദേശത്ത് നിന്ന് ഓക്‌സിജന്‍ ടാങ്കറുകള്‍ വാങ്ങുന്നതിനോ വാടകയ്ക്ക് എടുക്കുന്നതിനോ നടപടികള്‍ ആരംഭിച്ചവെന്നും സര്‍ക്കാര്‍ പറഞ്ഞു.