അഹമ്മദാബാദ്: ഐ.പി.എല്ലിൽ തുടർച്ചയായ തോൽവികൾക്ക് ശേഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയ വഴിയിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത 5 വിക്കറ്റിന് കിംഗ്സ് ഇലവൻ പഞ്ചാബിനെ കീഴടക്കി.
ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവൻ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 123 റൺസേ നേടാനായുള്ളൂ. മറുപടിക്കിറങ്ങിയ കൊൽക്കത്ത 16.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യത്തിലെത്തി (126/5). ഒരു ഘട്ടത്തിൽ 17/3 എന്ന നിലയിൽ തകർന്നെങ്കിലും ക്യാപ്ടന്റെ ഇന്നിംഗ്സുമായി കളം നിറഞ്ഞ ഒയിൻ മോർഗനും (പുറത്താകാതെ 40 പന്തിൽ 47), രാഹുൽ ത്രിപതിയും (41) പ്രശ്നങ്ങളില്ലാതെ കൊൽക്കത്തയ്ക്ക് വിജയമൊരുക്കി
നേരത്തേ അച്ചടക്കത്തോടെ പന്തെറിഞ്ഞ കൊൽക്കത്ത താരങ്ങളുടെ കൃത്യതയ്ക്ക് മുന്നിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായ പഞ്ചാബിന് വമ്പൻ അടിക്കാരുണ്ടായിട്ടും വലിയ സ്കോർ നേടാൻ കഴിയാതെ പോവുകയായിരുന്നു. ക്രിസ് ജോർദാൻ (18 പന്തിൽ 30, 1 ഫോർ 3 സിക്സ്), മായങ്ക് അഗർവാൾ (31), നിക്കോളാസ് പൂരൻ (19), ക്യാപ്ടൻ കെ.എൽ രാഹുൽ (19) എന്നിവർക്കേ അല്പമെങ്കിലും പിടിച്ചു നിൽക്കാനായുള്ളൂ.
ഐ.പി.എല്ലിൽ ഇന്ന്
ഡൽഹി - ബാംഗ്ലൂർ
(രാത്രി 7.30 മുതൽ)