lathika-subhash

കോട്ടയം: മുന്‍ മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷയും ഏറ്റുമാനൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ലതിക സുഭാഷിനും ഭര്‍ത്താവ് സുഭാഷിനും കൊവിഡ് രോഗം സ്ഥിരീകരിച്ചു. കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ 22ന് പരിശോധന നടത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ലതിക.

തിങ്കളാഴ്ച ഫലമെത്തിയപ്പോഴാണ് കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായത്. ഇവരുടെ ഡ്രൈവര്‍ ഉവൈസിനും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന വേളയിൽ, തനിക്ക് സ്ഥാനാർത്ഥിയാകാൻ അവസരം നല്കാതിരുന്നതിനെ തുടർന്ന് മഹിളാ കോൺഗ്രസ് രാജിവച്ച് ലതിക കെപിസിസി ആസ്ഥാനത്തിന് മുമ്പിൽ വച്ച് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. യുഡിഎഫിനെതിരെയുള്ള ലതികയുടെ പ്രതിഷേധം മുന്നണിയെ പ്രതിരോധത്തിലാക്കുകയും ചെയ്തു.

content highlight: lathika subhash and husband down with covid.