ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം വർദ്ധിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഫോണിൽ സംസാരിച്ചു.
ബൈഡനുമായി നടത്തിയ സംഭാഷണം ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇരു രാജ്യങ്ങളിലെയും കൊവിഡ് സ്ഥിതിഗതികൾ വിശദമായി ചർച്ചചെയ്തു. ഇന്ത്യയ്ക്ക് അമേരിക്ക നൽകുന്ന പിന്തുണയ്ക്ക് ബൈഡനോട് നന്ദി പറഞ്ഞുവെന്നും മോദി കുറിച്ചു. കോവിഷീൽഡ് വാക്സിൻ ഉത്പാദനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ ലഭ്യമാക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയതിന് പിന്നാലെയാണിത്.