kk

ന്യൂഡൽഹി : ഇന്ത്യയിലെ കൊവിഡ് സ്ഥിതി ഹൃദയഭേദകമെന്ന് ലോകാരോഗ്യ സംഘടന. ​'ഗോ വീ വണ്‍' എന്ന പേരിൽ വാക്സിനായി ധനസമാഹരണ പരിപാടിയും ലോകാരോഗ്യ സംഘടന സംഘടിപ്പിക്കും..ബുധനാഴ്ച പരിപാടിക്ക് തുടക്കമാകും. നിരവധി രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. ചില മേഖലകളില്‍ രോ​ഗികളും മരണനിരക്കും കുറഞ്ഞത് ആശ്വാസമെന്നും ലോകാരോ​ഗ്യ സംഘടന പറഞ്ഞു.

കൊവിഡ് വൈറസിന് വരുത്താന്‍ കഴിയുന്ന വിനാശത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഇപ്പോള്‍ ഇന്ത്യയില്‍ സംഭവിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞിരുന്നു.