സുഗന്ധവ്യഞ്ജനമായ ജാതിക്കയുടെ പുറന്തോട്, ജാതിപത്രി,ജാതിക്കുരു എന്നിവയ്ക്ക് നിരവധി ഔഷധഗുണങ്ങളുണ്ട്. ജാതിക്ക, ജാതിപത്രി എന്നിവയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ സന്ധിവാതം,കാൻസർ, പ്രമേഹം, ചർമ്മരോഗങ്ങൾക്ക് എന്നിവയ്‌ക്ക് ഉത്തമ പരിഹാരമാണ്. വേദനസംഹാരിയായ ജാതിക്കാതൈലം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
വായിലെ അണുബാധയ്‌ക്ക് കാരണമാകുന്ന സ്ട്രെപ്റ്റോ കോക്കസ് പോലുള്ള രോഗാണുക്കളെ ഇല്ലാതാക്കി പലവിധ ദന്തപ്രശ്നങ്ങളെയും പരിഹരിക്കാൻ ജാതിക്കയ്ക്കു കഴിയും. തലച്ചോറിനെ ഉത്തേജിപ്പിക്കാനും വിഷാദത്തെ അകറ്റാനും സഹായിക്കുന്നു.ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളുള്ള ജാതിക്ക മുഖക്കുരുവിനും പരിഹാരമാണ്. ദഹനം മെച്ചപ്പെടുത്തുന്നു.
ചെമ്പ്, പൊട്ടാസ്യം,കാൽസ്യം, മാംഗനീസ്, ഇരുമ്പ്,സിങ്ക്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളുടെ നല്ല ഉറവിടമായ ജാതിക്ക ഹൃദയമിടിപ്പിനെയും രക്തസമ്മർദ്ദത്തെയും നിയന്ത്രിക്കാൻ ഫലപ്രദമാണ്.
വിറ്റാമിൻ സി,ഫോളിക് ആസിഡ്,റൈബോഫ്ലേവിൻ,നിയാസിൻ, വിറ്റാമിൻ-എ,ബീറ്റാ കരോട്ടിൻ, ക്രിപ്റ്റോക്സാന്തിൻ തുടങ്ങിയ ഫ്ലേവനോയ്ഡ് ആന്റി ഓക്‌സിഡന്റുകളും ജാതിക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാൽ അമിത ഉപയോഗം ഏകാഗ്രതക്കുറവ് വിയർപ്പ്, ശരീരവേദന, വിഭ്രാന്തി എന്നിവയ്ക്ക് കാരണമാകാം.