astrology

മേടം: പ്രഭാഷണം നടത്താൻ അവസരം. അവകാശങ്ങൾ ലഭിക്കും. ശുഭവാർത്തകൾ കേൾക്കും.

ഇടവം: അനുകൂല സമയം. ധനലാഭം. സന്താനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റും.

മിഥുനം: വാഹന നേട്ടം. അവസരങ്ങൾ ഗുണകരമാകും. വിവാദ പ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കും.

കർക്കടകം: സഹായ സഹകരണമുണ്ടാകും. അംഗീകാരം ലഭിക്കും. അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്.

ചിങ്ങം: കാര്യവിജയം. പദ്ധതികൾ ആസൂത്രണം ചെയ്യും. സാമ്പത്തിക നേട്ടം.

കന്നി: വിജയസാദ്ധ്യതകൾ വിലയിരുത്തും. സഹപ്രവർത്തകരുടെ സഹായം. പുതിയ വ്യാപാരം തുടങ്ങാൻ അവസരം.

തുലാം: ചിരകാലാഭിലാഷം സാധിക്കും. ഉദ്യോഗത്തിൽ ഉയർച്ച. ഉപരിപഠനത്തിന് ശ്രമിക്കും.

വൃശ്ചികം: വിജ്ഞാനം ആർജ്ജിക്കും. കഴിവുകൾ പ്രകടിപ്പിക്കും. ജാമ്യം നിൽക്കരുത്.

ധനു: അധികച്ചെലവ് അനുഭവപ്പെടും. അഭിമാനാർഹമായ പ്രവർത്തനം. മംഗളകർമ്മങ്ങളിൽ സജീവം.

മകരം: മേലധികാരിയുടെ പ്രതിനിധിയാകും. അശ്രാന്ത പരിശ്രമം വേണ്ടിവരും.

കുംഭം: കാര്യനിർവഹണശക്തിയുണ്ടാകും. പുതിയ പദ്ധതികൾ ആവിഷ്കരിക്കും. പ്രത്യേക പരിഗണന ലഭിക്കും.

മീനം: ആഗ്രഹങ്ങൾ സഫലമാകും. ജാഗ്രതയോടുകൂടി പ്രവർത്തിക്കും. ചുമതലകൾ പൂർത്തീകരിക്കും.