jabir

കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിലെ പ്രതി പിപി ജാബിറിന്റെ വീടിന് തീയിട്ടു.ജാബിറിന്റെ മുക്കിൽ പീടിക, വള്ളുകണ്ടിയിലെ വീടിനാണ് തീയിട്ടത്. ഷെഡിൽ നിർത്തിയിട്ട വാഹനങ്ങളടക്കം കത്തിനശിച്ചു. അർദ്ധ രാത്രി ഒന്നര മണിക്കാണ് സംഭവം.

കാർ, രണ്ട് ടൂ വീലറുകൾ എന്നിവ പൂർണമായും കത്തിനശിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചൊക്ലി പൊലീസും, ഫയർ ഫോഴ്സും ചേർന്നാണ് തീ അണച്ചത്. സംഭവത്തിനു പിന്നിൽ ലീഗ് പ്രവർത്തകരാണെന്ന് സി പി എം ആരോപിച്ചു.

മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പത്താം പ്രതിയാണ് ജാബിര്‍. ഇയാളെ പിടികൂടാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇതിൽ ലീഗ് നേരത്തെ പ്രതിഷേധിച്ചിരുന്നു. സി പി എം പെരിങ്ങളം ലോക്കൽ കമ്മിറ്റി അംഗമാണ് ജാബിർ.