oxigen-

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം കൂടുമ്പോഴും കേരളത്തിൽ ഓക്സിജൻ ക്ഷാമമുണ്ടാവാനുള്ള സാദ്ധ്യത വളരെ കുറവ്. നിലവിലെ ആവശ്യത്തിന്റെ മൂന്നിരട്ടി ദ്രവീകൃത ഓക്സിജൻ കേരളത്തിൽ ഉദ്പാദിപ്പിക്കുന്നുണ്ട്. ആവശ്യം കഴിഞ്ഞുള്ള ഓക്സിജൻ തമിഴ്നാടിനും കർണാടകത്തിനും നൽകുകയാണ്.

79 ടൺ ഓക്സിജൻ മാത്രമാണ് കേരളത്തിന്റെ ഇപ്പോഴത്തെ പ്രതിദിന ആവശ്യം. 219 ടൺ മെഡിക്കൽ ഓക്സിജനാണ് നിർമ്മിക്കുന്നത്. ഇതിൽ ഭൂരിഭാഗവും നിർമ്മിക്കുന്നത് മുംബയ് ആസ്ഥാനമായ ജെയിൻ ഗ്രൂപ്പിന്റെ പാലക്കാട് കഞ്ചിക്കോടുള്ള ഇനോക്സ് എയർ എന്ന കമ്പനിയാണ്. 147 ടൺ ഓക്സിജനാണ് ഇവിടെ നിർമ്മിക്കുന്നത്. പൊതുമേഖല സ്ഥാപനമായ ചവറയിലെ കെ.എം.എൽ.എൽ പ്രതിദിനം ഏഴ് ടൺ ഓക്സിജനും കൊച്ചി ഷിപ്പ് യാർഡ് 5.45 ടൺ ഓക്സിജനും ഉദ്‌പാദിപ്പിക്കുന്നു. കൊച്ചിയിലെ ഭാരത് പെട്രോളിയം ലിമിറ്റഡ് 0.322 ടണ്ണും സംസ്ഥാനത്തെ 11 എയർ സെപ്പറേഷൻ യൂണിറ്റുകളിൽ നിന്നായി 44 ടൺ ഓക്സിജനും ഉത്പാദിപ്പിക്കുന്നു.