fb-post

കൊല്ലം: ഫേസ്ബുക്കിലൂടെ പൊലീസുകാർക്കെതിരെ ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. 'റോക്ക് റോക്കി' എന്ന ഫേസ്ബുക്ക് പേജിലൂടെ ഭീഷണി മുഴക്കിയ അഞ്ചാലുംമൂട് സ്വദേശി ആദിത്യലാൽ (20) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ചയാണ് ഇയാൾ ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തത്.

അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ പുതുതായി ചാർജ് എടുത്ത എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്ക് ആശംസകൾ അറിയിച്ചാണ് ഇയാളുടെ കുറിപ്പ് തുടങ്ങുന്നത്, അവസാനിക്കുന്നതാകട്ടെ ഭീഷണിയിലും. യുവാവിന്റെ കുറിപ്പ് കണ്ട ചിലർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ യുവാവിനെ കണ്ടെത്തുകയായിരുന്നു.


'അഞ്ചാലുമൂട് സ്റ്റേഷനിൽ പുതുതായി ചാർജ് എടുത്ത എല്ലാ നല്ല പൊലീസ് ഓഫീസേഴ്‌സിനും ആശംസകൾ. നിങ്ങൾ താഴെ കൊടുത്തിരിക്കുന്ന നിബന്ധനകൾ പാലിക്കുക.

1-മാന്യമായി ഡ്യൂട്ടി ചെയ്യുക

2-ജനങ്ങളെ സഹായിക്കുക

3- പാവങ്ങളെ ഉപദ്രവിക്കരുത്

4-സൗമ്യമായി സംസാരിക്കുക

ഈ നടപടികൾ പാലിച്ചാൽ നിങ്ങൾക്ക് സന്തോഷമായി തുടർന്നുപോകാം. മറിച്ച് ഇത് തെറ്റിച്ചുപോയാൽ തൊപ്പിവയ്ക്കാൻ തല കാണില്ല. എന്ന് റോക്കി കൊല്ലം'- എന്നാണ് കുറിപ്പിൽ പറയുന്നത്.

fb-post