prithviraj-supriya

കഴിഞ്ഞ ഏപ്രിൽ 24 നായിരുന്നു നടൻ പൃഥ്വിരാജിന്റെയും സുപ്രിയയുടെയും പത്താം വിവാഹ വാർഷികം. സ്‌പെഷൽ ദിനത്തിൽ ഭാര്യയെക്കുറിച്ച് ഹൃദയസ്പർശിയായ ഒരു കുറിപ്പും നടൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

'ആത്മമിത്രവും, പ്രിയ സുഹൃത്തും, പങ്കാളിയുമായി ഒരാളെ തന്നെ ലഭിക്കാൻ എല്ലാവർക്കും ഭാഗ്യമുണ്ടാവില്ല. ഈ ലോകം മുഴുവൻ ആഘോഷിച്ചപ്പോൾ ഞങ്ങളും അതിൽ പങ്കാളികളായി, കാൽവഴുതി വീഴാൻ പോകുന്നു എന്നായപ്പോൾ ഞങ്ങൾ കൈകൾ കോർത്തു പിടിച്ചു. എന്റെ കുഞ്ഞിന്റെ അമ്മയായി, എന്നെ ചേർത്ത് പിടിച്ച ശക്തിയായി അവൾ. കഴിഞ്ഞ 10 വർഷങ്ങളിൽ എന്നെ സഹിച്ചതിന് അവൾക്ക് മെഡൽ കൊടുക്കണം. സുപ്‌സ്, നിന്നെ ഞാൻ സ്‌നേഹിക്കുന്നു. പത്തും അതിൽക്കൂടുതലും വർഷങ്ങൾ ഒന്നിച്ചുണ്ടാകട്ടെ' - എന്നായിരുന്നു ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട പൃഥ്വി കുറിച്ചത്.

View this post on Instagram

A post shared by Prithviraj Sukumaran (@therealprithvi)

ഇരുവർക്കും ആശംസകളറിയിച്ച് ദുൽഖർ സൽമാനും, ടൊവിനോ തോമസും ഉൾപ്പടെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പൃഥ്വിയുടെ കുറിപ്പിന് സുപ്രിയ നൽകിയ കമന്റ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 'ഒടുവിൽ ആ സത്യം പുറത്തുവന്നല്ലേ? ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു' എന്നാണ് സുപ്രിയയുടെ കമന്റ്.