modi-kangana

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി നടി കങ്കണാ റണാവത്ത്. മോദിയാണ് യഥാർത്ഥ നേതാവെന്നും, അദ്ദേഹം ആരുടെയും പാവയല്ലെന്നും നടി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്.

രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി എന്ന നിലയിൽ വേണ്ട പ്രവർത്തനങ്ങൾ ചെയ്യുന്നില്ലെന്ന് പലരും വിമർശിക്കുന്നു. ഇതിന്റെ ഭാഗമായാണ് കങ്കണ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

'മോദി ഒരു യഥാർത്ഥ നേതാവാണ്. ആരുടെയും പാവയല്ല. അർഹിക്കുന്ന സ്ഥാനത്ത് തന്നെയാണ് അദ്ദേഹമുള്ളത്. തനിക്ക് വേണ്ടി സ്വപ്‌നം കാണാതെ ഭാരതത്തിന് വേണ്ടി സ്വപ്‌നം കണ്ടയാൾ. നിങ്ങൾ എന്ത് ചെയ്താലും അദ്ദേഹത്തിനെ തകർക്കാനാകില്ല. അദ്ദേഹം ഉയർന്ന് വരിക തന്നെ ചെയ്യും. അത് നിങ്ങളെ അസ്വസ്തരാക്കുകയാണെങ്കിൽ അത് തുടരുക തന്നെ ചെയ്യും'- എന്നാണ് നടി ട്വീറ്റ് ചെയ്തിരിക്കുന്നത്.

He is a genuine leader, nobody’s puppet, deserving and worthy of his place in the world.Son of the soil who dared to dream not for himself,for Bharat,kuch bhi karlo kuch nahi bigad paoge uska, he will rise and rise and if this makes you burn,in that case you will burn and burn 🙂

— Kangana Ranaut (@KanganaTeam) April 26, 2021