അശ്വതി: സുഹൃത്തിന് വേണ്ടി ധനം ചെലവഴിക്കും. ജോലിസ്ഥലത്ത് മുടക്കം വന്ന് കിടന്നിരുന്ന കർമ്മപദ്ധതികളെ ഭഗീരഥപ്രയത്നം നടത്തി നന്നാക്കിയെടുക്കും. മുട്ട് വേദന മാറികിട്ടും.
ഭരണി: തടസങ്ങളേയും പ്രതികൂല അവസ്ഥയേയും സധൈര്യം നേരിടും. ബന്ധുസഹായം കിട്ടും. ഹ്രസ്വയാത്രകളും ഉയർച്ചയും ഫലം.
കാർത്തിക: ചിലരുടെ മുന്നിൽ ദേഷ്യത്തിൽ പെരുമാറേണ്ടിവരും. ജീവിതപങ്കാളി വിരോധവും അകന്ന ബന്ധുനഷ്ടവും കാണുന്നു. അഗതികൾക്ക് ആളാലും പണത്താലും സഹായം എത്തിക്കാൻ അഹോരാത്രം ശ്രമിക്കുന്ന കാലം.
രോഹിണി: തടസപ്പെട്ടിരുന്ന സർക്കാർ ആനുകൂല്യങ്ങൾ കിട്ടിതുടങ്ങും. സന്താനത്തിന് ഉയർച്ച. ലോട്ടറി ഭാഗ്യം കാണുന്നുണ്ട്. ശത്രുക്കൾ വഴക്കിനെത്തും.
മകയിരം: പ്രവൃത്തിയിലെ ആലസ്യം മനഃസ്വസ്ഥതയെ കുറയ്ക്കും. ഗുരുവിനെ കാണാൻ ജിജ്ഞാസ ഉദിയ്ക്കും. ഉദരരോഗപീഡയും ഫലം.
തിരുവാതിര: അധികാരപ്പെട്ട ആൾക്കാർ മുഖാന്തിരം കാര്യസാദ്ധ്യത. പുതിയ ബന്ധുസമാഗമവും പുണ്യസ്ഥലസന്ദർശനങ്ങളും ഫലം. ആരോഗ്യപരമായി ശ്രദ്ധിക്കണം.
പുണർതം: ദമ്പതികൾക്കിടയിൽ അഭിപ്രായ ഭിന്നത. വാഹനലാഭമോ വസ്തുലാഭമോ ഉണ്ടാകേണ്ട കാലം. ആരോഗ്യം തൃപ്തികരം.
പൂയം: വസ്തുക്കൾ, വാഹനങ്ങൾ, വൃക്ഷങ്ങൾ എന്നിവയാൽ കേസ് വരെ ഫലം. പഴയ സ്നേഹിതരാൽ ധനനേട്ടം.
ആയില്യം: കലാപരമായ പ്രാഗത്ഭ്യവും മികവും പ്രകടിപ്പിക്കും. സന്താനത്തിന് ഉയർച്ച. പുണ്യസ്ഥലദർശനം ഫലം.
മകം: കുടുംബബന്ധങ്ങൾ പുതുക്കിയെടുക്കും. മംഗളകർമ്മങ്ങളിൽ പങ്കുചേരും. ബന്ധുക്കൾക്ക് ആശുപത്രിവാസം ഫലം.
പൂരം: പൂർവിക സ്വത്തുക്കൾ കൈവശം വന്നുചേരും. ചിലപ്പോൾ വീട് വിട്ട് നിൽക്കേണ്ടിവരും. കലഹങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി രക്ഷപ്പെടും.
ഉത്രം: ഇഷ്ടവിഷയങ്ങളിൽ ഉപരിപഠനത്തിന് അവസരം കിട്ടും. വരുമാനം വർദ്ധിക്കും. വീട് പുതുക്കി പണിയും.
അത്തം: ഈശ്വരാനുകൂല്യം കാണുന്നുണ്ട്. തീർത്ഥയാത്ര ചെയ്യാൻ മോഹം ഉദിയ്ക്കും. അപ്രതീക്ഷിതമായ ചില നേട്ടങ്ങൾ കൈവരും.
ചിത്തിര: പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ പങ്കാളിയെ കിട്ടും. സന്താനതടസം മാറികിട്ടും. ഇഷ്ടഭക്ഷണ ലാഭം. വിശേഷവസ്ത്രലഭ്യതയും ഫലം.
ചോതി: സാമ്പത്തിക ഇടപാടുകളിൽ വളരെയധികം കരുതൽ കാണേണ്ടകാലം. ചതിയിൽ പെടാതെ സൂക്ഷിക്കുക. അകന്ന ബന്ധുനഷ്ടം.
വിശാഖം: പഠിച്ചവിദ്യകളുടെ പ്രാഗത്ഭ്യം സമൂഹമദ്ധ്യത്തിൽ തെളിയിക്കാൻ അവസരം. ഉന്നതന്മാരുമായി അടുപ്പമുണ്ടാകും. വിശേഷഭക്ഷണലാഭം.
അനിഴം: കൈവിട്ടുപോയ ധനത്തെയോർത്ത് മനോവിഷമവും ഉറക്കക്കുറവും ഫലം. സന്താനത്തിന് നന്മ. ബന്ധുസഹായവും ഭാര്യാ സ്നേഹവും ഫലം.
തൃക്കേട്ട: കുടുംബജീവിതത്തിൽ ചില അസ്വാരസ്യങ്ങൾ വന്നുചേരാം. വിദേശയാത്രയ്ക്ക് സ്നേഹിതന്റെ സഹായം കിട്ടും.
മൂലം: കുറ്റാന്വേഷകരെ പോലെ അന്യരുടെ തെറ്റ് കണ്ടുപിടിക്കാൻ ജിജ്ഞാസ ഉദിക്കുന്ന കാലം. ചിട്ടി, ലോട്ടറി എന്നിവയാൽ ലാഭം. എല്ലു വേദന മാറും.
പൂരാടം: വിദേശത്ത് നിന്ന് സഹായം കിട്ടും. സന്താനങ്ങൾക്ക് ശാരീരിക മാനസിക ക്ളേശങ്ങൾ വരാം. തൊഴിൽസ്ഥലത്ത് അംഗീകാരം കിട്ടും.
ഉത്രാടം: തൊഴിൽപരമായ ഉയർച്ച കാണുന്നുണ്ട്. പഴയകാല സുഹൃത്തിനെ കണ്ടുമുട്ടും. വേണ്ടപ്പെട്ടവർക്ക് രോഗപീഢവരാം. സന്താനത്തിന് വിദ്യാനേട്ടം ഫലം.
തിരുവോണം: അനാവശ്യചെലവുകളിൽ നിന്നും ചീത്തകൂട്ടുകെട്ടിൽ നിന്നും വിട്ടുനിൽക്കണം. പുതിയ മംഗല്യബന്ധങ്ങളും
ധനനേട്ടവും ഫലം.
അവിട്ടം: മേലധികാരികളുമായി അഭിപ്രായഭിന്നതയും ബന്ധുക്കളുടെ വിരോധങ്ങളും അസൂയക്കാരുടെ ഇരട്ടവിരോധവും മനസിനെ തളർത്തും. ഉറക്കക്കുറവും ഫലം.
ചതയം: തൊഴിൽരംഗത്ത് പ്രശംസ പിടിച്ച് പറ്റും. ദീർഘകാലം ശ്രമിച്ച് നടക്കാതെ പോയത് സാധിച്ചെടുക്കും. സന്താനത്തിന് വിദ്യാനേട്ടം.
പൂരുരുട്ടാതി: പലവിധമായ ധനനേട്ടം കിട്ടേണ്ടകാലം. സന്താനങ്ങളെ കൊണ്ട് മനസ് വേദനിക്കാനിടവരും. തൊഴിൽമന്ദത മാറി കിട്ടും.
ഉതൃട്ടാതി: വിദ്യാവിജയം. ഉന്നത പഠനത്തിന് ബന്ധുസഹായം കിട്ടും. സ്നേഹിതന്റെ രോഗാരിഷ്ടതയിൽ മനഃപ്രയാസം വരാം.
രേവതി: പുതിയ ഗൃഹം സ്വന്തമാക്കാൻ കഴിയും. അതിലേയ്ക്കായി സ്നേഹിതരും ബന്ധുക്കളുടെയും ആളാലും പണത്താലും ഉപദേശത്താലുമുള്ള സഹായം കിട്ടും. സന്താനത്തിന് രോഗം വരാം.