gost

അരുണോദയം ക്രിയേഷൻസിന്റെ ബാനറിൽ ടി.എസ്.അരുൺ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത 'ഗോസ്റ്റ് ഇൻ ബദ്ലഹേം' ഒ.ടി.ടി പ്ളാറ്റ്ഫോമിൽ റിലീസ് ചെയ്തു. കോമഡി ഹൊറർ ലൗ സ്റ്റോറിയായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സിസി തോമസ്, നിരഞ്ചൻ, മണികണ്ഠൻ വിനിത രുദ്ര എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്ന. ഛായാഗ്രഹണം: വൈശാഖ് കൃഷ്ണൻ, എഡിറ്റിംഗ്: മനോജ് നന്ദാവനം, മ്യൂസിക് : ഷിജു കരമന എന്നിവർ നിർവഹിച്ചു. വെക്കേഷൻ ആഘോഷിക്കാനായി ഗസ്റ്റ് ഹൗസിൽ ജറിയും കുടുംബവും എത്തുന്നു. അവിടെ നടക്കുന്ന ചില കാഴ്ചകൾ കണ്ട് സ്റ്റാഫുകൾ ജെറിയേയും കുടുംബത്തേയും പഴയ ഓണേഴ്സുമായി സ്വഭാവത്തിൽ താരതമ്യം ചെയ്യുന്നതും അതിനെക്കുറിച്ചുള്ള അവരുടെ അന്വേഷണവുമാണ് സിനിമ പറയുന്നത്.