silence

സം​സാ​ര​ഭാ​ഷ​ക​ളി​ല്ലാ​ത്ത,​ ​ഒ​രു​ ​സം​ഭാ​ഷ​ണം​ ​പോ​ലും​ ​പ​റ​യാ​ത്ത​ ​ഒ​രു​ ​ത്രി​ല്ല​ർ​ ​സി​നി​മ​യാണ് ​സൈ​ല​ന്റ് ​സൈ​ൻ​സ്. ഇ​ന്ത്യൻ​ ​സി​നി​മ​യി​ലെ​ ​മി​ക​ച്ച​ ​സാ​ങ്കേ​തി​ക​ ​പ്ര​വ​ർ​ത്ത​ക​ർ​ ​അ​ണി​നി​ര​ക്കു​ന്ന​താ​ണ് ​ഈ​ ​ചി​ത്രം.കാനഡയി​ൽ ചി​ത്രീ​ക​രി​ച്ച​ ​ഈ​ ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്തി​രി​ക്കു​ന്ന​ത് ​അ​നീ​ഷ് ​മോ​ഹ​നാ​ണ്.വി​ശ്വ​രൂ​പം​ 2​ ​ന്റെ​ ​എ​ഡി​റ്റ​ർ​ ​വി​ജ​യ് ​ശ​ങ്ക​ർ.​ ​ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​മാ​യ​ ​മ​രക്കാറി​ന്റെ​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​റോ​ണി​ ​റാ​ഫേ​ൽ​ ,​​ ​ജെ​ല്ലി​ക്ക​ട്ടി​ന്റെ​ ​സൗ​ണ്ട് ​ഡി​സൈ​ന​ർ​ ​രം​ഗ​നാ​ഥ് ​ര​വി,​ ​എ​ന്നി​ങ്ങ​നെ ​പ്ര​തി​ഭ​ക​ളു​ടെ​ ​സാ​ന്നി​ദ്ധ്യം​ ​ഈ​ ​ചി​ത്ര​ത്തി​ന്റെ​ ​മാ​റ്റു​വ​ർ​ദ്ധി​പ്പി​ക്കു​ന്നു. ലി​യോ​യു​ടെ​ ​ക​ഥ​ക്ക് ​തി​ര​ക്ക​ഥ​ ​ര​ചി​ച്ചി​രി​ക്കു​ന്ന​ത് ​ബി​യോ​ൺ​ ​ടോം​ ​ആ​ണ്.സെ​വ​ൻ​സ്, അ​ങ്കി​ൾ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​നി​ർ​മ്മാ​താ​വാ​യ​ ​സ​ജ​യ് ​സെ​ബാ​സ്റ്റ്യ​നാ​ണ് ​ഈ​ ​ചി​ത്ര​ത്തി​ന്റെനി​ർ​മ്മാ​ത​ക്ക​ളി​ലൊ​രാ​ൾ,​ ​പ്ര​ശ​സ്ത​ ​ക​നേ​ഡി​യ​ൻ​ ​ഛാ​യാ​ഗ്രാ​ഹ​ക​നാ​യ​ ​എ.​കെ.​ ​ന​മ​റ്റ് ​ചെ​ക്ക് ​ആ​ണ് ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ്വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.യു.​കെ.​യി​ലെ​ ​ഏ​താ​നും​ ​മ​ല​യാ​ളി​ക​ളും,​ ​യു.​കെ.​താ​ര​ങ്ങ​ളും​ ​ഈ​ ​ചി​ത്ര​ത്തി​ല​ണി​ ​നി​ര​ക്കു​ന്നു.നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​യി​ ​വ​രു​ന്ന​ ​ഈ​ ​ചി​ത്രം​ ​ജൂ​ണി​ൽ ​ ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.