തൊടുപുഴ: പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുളള കേരളാ കോൺഗ്രസ് വിഭാഗവും പി.സി. തോമസിന്റെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസും നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് യോജിച്ചതിന്റെ അടിസ്ഥാനത്തിൽ കേരളാ കോൺഗ്രസ് ചെയർമാനായി പി.ജെ. ജോസഫിനെയും വർക്കിംഗ് ചെയർമാനായി പി.സി. തോമസിനെയും തിരഞ്ഞെടുത്തു.
കൊവിഡ് പശ്ചാത്തലത്തിൽ തൊടുപുഴയിൽ ഓൺലൈനായി വിളിച്ചു ചേർത്ത സംയുക്ത നേതൃയോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. മറ്റ് ഭാരവാഹികളായി മോൻസ് ജോസഫ് (എക്സിക്യൂട്ടീവ് ചെയർമാൻ), ജോയി എബ്രഹാം (സെക്രട്ടറി ജനറൽ), ടി.യു. കുരുവിള (ചീഫ് കോഓർഡിനേറ്റർ), ഫ്രാൻസിസ് ജോർജ് , തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ (ഡെപ്യൂട്ടി ചെയർമാൻമാർ), വക്കച്ചൻ മറ്റത്തിൽ, എം.പി. പോളി, ഡി.കെ. ജോൺ, ജോസഫ് എം. പുതുശ്ശേരി, ജോൺ കെ. മാത്യു, കെ.എഫ്. വർഗ്ഗീസ്, സാജൻ ഫ്രാൻസിസ്, രാജൻ കണ്ണാട്ട്, അഹമ്മദ് തോട്ടത്തിൽ, കൊട്ടാരക്കര പൊന്നച്ചൻ, വി.സി. ചാണ്ടി മാസ്റ്റർ, കെ.എ.ഫിലിപ്പ് (വൈസ് ചെയർമാൻമാർ), ഇ.ജെ.ആഗസ്തി, വർഗ്ഗീസ് മാമ്മൻ, സി. മോഹനൻപിള്ള (സ്റ്റേറ്റ് അഡൈ്വസർമാർ), എബ്രഹാം കലമണ്ണിൽ (ട്രഷറർ) എന്നിവരേയും തിരഞ്ഞെടുത്തു.
ഗ്രേസമ്മ മാത്യുവിനെ സീനിയർ ജനറൽ സെക്രട്ടറിയായി ചെയർമാൻ നോമിനേറ്റ് ചെയ്തു. മറ്റ് ജനറൽ സെക്രട്ടറിമാരെ ചെയർമാൻ പിന്നീട് നോമിനേറ്റ് ചെയ്യും. സംസ്ഥാന തലത്തിൽ 71 അംഗ ഹൈപവർ കമ്മിറ്റിയെയും യോഗത്തിൽ തിരഞ്ഞെടുത്തു.