മുംബയ് : കാൽമുട്ടിലേറ്റ പരിക്കിന് ഇന്ത്യൻ പേസ് ബൗളർ ടി.നടരാജൻ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ആസ്ട്രേലിയൻ പര്യടനത്തിടെയാണ് കാൽമുട്ടിന് പരിക്കേറ്റിരുന്നത്. തുടർന്ന് ബാംഗ്ളൂരിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ചികിത്സ നടത്തിയെങ്കിലും ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി കളിക്കാൻ തുടങ്ങിയതോടെ പരിക്ക് വീണ്ടുമെത്തി.ഇതോടെയാണ് ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ ഉപദേശം നൽകിയത്. ഈ സീസണിൽ രണ്ട് ഐ.പി.എൽ മത്സരങ്ങൾ മാത്രമാണ് നടരാജൻ കളിച്ചത്.