എകാതറിൻ ബർഗ് : ലോക ചെസ് ചാമ്പ്യൻ പട്ടത്തിനായുള്ള പോരാട്ടത്തിൽ നിലവിലെ ജേതാവ് മാഗ്നസ് കാൾസന്റെ എതിരാളിയാവുന്നത് റഷ്യൻ ഗ്രാൻഡ്മാസ്റ്റർ ഇയാൻ നെപ്പോംനിയാഷി. റഷ്യയിൽ നടന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ വിജയം നേടിയാണ് 30കാരനായ നെപ്പോംനിയാഷി കാൾസന്റെ എതിരാളിയായി മാറിയത്. കൊവിഡ് കാരണം കഴിഞ്ഞ വർഷം നിറുത്തിവച്ചിരുന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റ് കഴിഞ്ഞ ദിവസമാണ് റഷ്യയിൽ പുനരാരംഭിച്ചത്. ഈ വർഷം നവംബറിൽ ദുബായ്‌യിൽ വച്ചാണ് കാൾസണും നെപ്പോംനിയാഷിയും തമ്മിലുള്ള ലോക ചെസ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.