theifs

ക​വ​ർ​ച്ച​ ​ന​ട​ത്തി​യ​ത് ​ബൈ​ക്കി​ലെ​ത്തി​യ​ ​ര​ണ്ടം​ഗ​സം​ഘം

ആ​ല​പ്പു​ഴ​ ​:​ ​ക​ല​വൂ​രി​ലെ​ ​പെ​ട്രോ​ൾ​ ​പ​മ്പി​ൽ​ ​നി​ന്ന് ​ജീ​വ​ന​ക്കാ​ര​ൻ​ ​ബാ​ങ്കി​ല​ട​യ്ക്കാ​ൻ​ ​കൊ​ണ്ടു​പോ​യ​ 13.63​ ​ല​ക്ഷം​ ​രൂ​പ​ ​ബൈ​ക്കി​ലെ​ത്തി​യ​ ​ര​ണ്ടം​ഗ​ ​സം​ഘം​ ​ക​വ​ർ​ന്നു.​ ​മോ​ഷ്ടാ​ക്ക​ൾ​ ​സ​ഞ്ച​രി​ച്ച​ ​ബൈ​ക്കി​ന്റെ​ ​ന​മ്പ​ർ​ ​ല​ഭി​ച്ച​താ​യും​ ​അ​ന്വേ​ഷ​ണം​ ​ഊ​ർ​ജി​ത​മാ​ക്കി​യെ​ന്നും​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.
ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് 12.30​ ​ഓ​ടെ​ ​ക​ല​വൂ​ർ​ ​മ​ല​ബാ​ർ​ ​ഹോ​ട്ട​ലി​നു​ ​സ​മീ​പ​മാ​യി​രു​ന്നു​ ​സം​ഭ​വം.​ ​ആ​ര്യാ​ട് ​ബ്ലോ​ക്ക് ​ഓ​ഫീ​സി​നു​ ​സ​മീ​പം​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​പ​മ്പി​ലെ​ ​ജീ​വ​ന​ക്കാ​ര​ൻ​ ​പ​ണ​മ​ട​ങ്ങി​യ​ ​ബാ​ഗു​മാ​യി​ ​ബാ​ങ്കി​ലേ​ക്ക് ​പോ​കു​മ്പോ​ൾ​ ​ജാ​ക്ക​റ്റും​ ​ഹെ​ൽ​മ​റ്റും​ ​മാ​സ്ക്കും​ ​ധ​രി​ച്ച​യാ​ൾ​ ​ന​ട​ന്നു​വ​ന്ന് ​ജീ​വ​ന​ക്കാ​ര​നെ​ ​സൈ​ക്കി​ളി​ൽ​ ​നി​ന്ന് ​ത​ള്ളി​യി​ട്ട​ശേ​ഷം​ ​ബാ​ഗ് ​ക​വ​ർ​ന്നു.​ ​ഈ​ ​സ​മ​യം​ ​ജാ​ക്ക​റ്റും​ ​ഹെ​ൽ​മ​റ്റും​ ​ധ​രി​ച്ച​ ​മ​റ്റൊ​രാ​ൾ​ ​ബൈ​ക്കി​ലെ​ത്തി​ ​മോ​ഷ്ടാ​വി​നെ​യും​ ​ക​യ​റ്റി​ ​ചേ​ർ​ത്ത​ല​ ​ഭാ​ഗ​ത്തേ​ക്ക് ​വേ​ഗ​ത​യി​ൽ​ ​ക​ട​ന്നു.​ ​സം​ഭ​വം​ ​കാ​ണാ​നി​ട​യാ​യ​ ​കാ​ർ​യാ​ത്ര​ക്കാ​ർ​ ​ബൈ​ക്കി​നെ​ ​പി​ന്തു​ട​ർ​ന്നെ​ങ്കി​ലും​ ​ക​വ​ർ​ച്ചാ​ ​സം​ഘ​ത്തെ​ ​പി​ടി​കൂ​ടാ​നാ​യി​ല്ല.
ക​ഴി​ഞ്ഞ​ 23,24,25​ ​തീ​യ​തി​ക​ളി​ലെ​ ​പ​മ്പി​ലെ​ ​ക​ള​ക്‌​ഷ​നാ​യി​രു​ന്നു​ ​ജീ​വ​ന​ക്കാ​ര​ൻ​ ​ബാ​ങ്കി​ൽ​ ​അ​ട​യ്ക്കാ​ൻ​ ​കൊ​ണ്ടു​പോ​യ​ത്.​ ​ആ​ര്യാ​ട് ​ബ്ലോ​ക്ക് ​ഓ​ഫീ​സി​നു​ ​സ​മീ​പം​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​പ​മ്പും​ ​ബാ​ങ്കു​മാ​യി​ ​ഒ​രു​കി​ലോ​മീ​റ്റ​ർ​ ​പോ​ലും​ ​ദൂ​രം​ ​ഇ​ല്ലാ​ത്ത​തി​നാ​ൽ​ ​ജീ​വ​ന​ക്കാ​ർ​ ​സൈ​ക്കി​ളി​ലാ​ണ് ​പ​തി​വാ​യി​ ​പ​ണം​ ​ബാ​ങ്കി​ൽ​ ​നി​ക്ഷേ​പി​ക്കാ​ൻ​ ​കൊ​ണ്ടു​പോ​കു​ന്ന​ത്.
സം​ഭ​വം​ ​അ​റി​ഞ്ഞെ​ത്തി​യ​ ​മ​ണ്ണ​ഞ്ചേ​രി​ ​സി.​ഐ​ ​ര​വി​ ​സ​ന്തോ​ഷി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പൊ​ലീ​സ് ​സം​ഘം​ ​പ​മ്പി​ലെ​യും​ ​സ​മീ​പ​ത്തെ​ ​ക​ട​ക​ളി​ലെ​യും​ ​സി.​സി​ ​ടി​വി​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ​ബൈ​ക്കി​ന്റെ​ ​ന​മ്പ​ർ​ ​ല​ഭി​ച്ച​ത്.​ ​പ​മ്പ് ​ജീ​വ​ന​ക്കാ​ർ​ ​പ​ണം​ ​ബാ​ങ്കി​ലേ​ക്ക് ​കൊ​ണ്ടു​ ​പോ​കു​ന്ന​ത് ​ക​വ​ർ​ച്ചാ​സം​ഘം​ ​നേ​ര​ത്തേ​ ​നി​രീ​ക്ഷി​ച്ചി​രു​ന്ന​താ​യി​ ​സൂ​ച​ന​യു​ണ്ട്.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​പ​ത്തു​മ​ണി​മു​ത​ൽ​ ​സം​ഘം​ ​പ്ര​ദേ​ശ​ത്ത് ​ത​മ്പ​ടി​ച്ചി​രു​ന്ന​താ​യും​ ​വി​വ​രം​ ​ല​ഭി​ച്ചും.​ ​കൂ​ടു​ത​ൽ​ ​സി.​സി​ ​ടി​വി​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ച്ചു​ ​വ​രി​ക​യാ​ണെ​ന്നും​ ​മോ​ഷ്ടാ​ക്ക​ളെ​ ​ഉ​ട​ൻ​ ​പി​ടി​കൂ​ടാ​നാ​കു​മെ​ന്നും​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.