അംഗീകാരം നേടിയത് ജോയ് ആലുക്കാസിന്റെ രത്ന കളക്ഷൻസ്
കൊച്ചി: പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ എക്‌സ്‌ക്ളുസീവ് രത്ന കളക്ഷൻസിന് റീട്ടെയിൽ ജുവലർ വേൾഡ് 2021 - മിഡിൽ ഈസ്‌റ്റ് അവാർഡ്. അതിമനോഹരമായ പ്രഷ്യസ് സ്‌റ്റോണുകൾ ഉപയോഗിച്ച് നിർമ്മിച്ച ഹാൻഡ്‌ക്രാഫ്‌റ്റഡ് സെറ്റാണ് രത്ന കളക്ഷൻസ്. അതിസൂക്ഷ്‌മ രത്നകല്ലുകൾ, ആകർഷക ഡിസൈനുകൾ, മികച്ച നിർമ്മാണ കലാചാതുരി എന്നിവയുടെ സമന്വയമാണ് രത്ന കളക്ഷനുകളെന്ന് ജോയ് ആലുക്കാസ് ഇന്റർനാഷണൽ ഓപ്പറേഷൻസ് മനേജിംഗ് ഡയറക്‌ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു. സോളിറ്റൈയർ ജെമ്മോളജിക്കൽ ലാബോറട്ടറി (എസ്.ജി.എൽ) മാനേജിംഗ് ഡയറക്‌ടർ ചിരാഗ് സോണിയിൽ നിന്ന് ജോൺ പോൾ ആലുക്കാസ് പുരസ്‌കാരം സ്വീകരിച്ചു.