fcgoa

മഡ്ഗാവ് : എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ജയം നേടുന്ന ആദ്യ ഇന്ത്യൻ ക്ളബ് എന്ന ചരിത്രം സൃഷ്ടിക്കാനുള്ള അവസരം തലനാരിഴയ്ക്ക് നഷ്ടമാക്കി എഫ്.സി ഗോവ. കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഖത്തർ ക്ളബ് അൽ റയ്യാനോട് 1-1ന് സമനില വഴങ്ങുകയായിരുന്നു ഗോവ.

മഡ്ഗാവിൽ നടന്ന മത്സരത്തിന്റെ മൂന്നാം മിനിട്ടിൽ ജോർജ് ഓർട്ടിസിലൂടെ ഗോവ മുന്നിലെത്തിയിരുന്നു. നിശ്ചിത സമയം അവസാനിക്കാൻ ഒരു മിനിട്ട് മാത്രം ശേഷിക്കവേയാണ് അലി ഫാരിദൂനിലൂടെ അൽ റയ്യാൻ സമനില പിടിച്ചത്. സീസണിലെ അഞ്ചുകളികളിൽ ഗോവയുടെ മൂന്നാം സമനിലയാണിത്. മൂന്നുപോയിന്റുമായി നാലു ടീമുകൾ അടങ്ങുന്ന ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് ഗോവ.