actor-chetan-kumar

കൊവിഡ് പ്രതിരോധത്തിന്റെ കേരളാ മോഡലിനെ പ്രശംസിച്ച് കന്നഡ സിനിമാതാരം ചേതൻ കുമാർ(ചേതൻ അഹിംസ). തന്റെ സോഷ്യൽ മീഡിയാ ഹാൻഡിലുകൾ വഴിയാണ് കേരളത്തെയും ഒപ്പം മുഖ്യമന്ത്രി പിണറായി വിജയനെയും പ്രശംസിച്ചുകൊണ്ട് താരം രംഗത്തുവന്നത്.

2020ലെ കൊവിഡ് സാഹചര്യത്തിൽ നിന്നും പാഠങ്ങൾ പഠിച്ചുകൊണ്ട് കേരളം ഓക്സിജൻ ഉത്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും ഓക്സിജൻ പ്ലാന്റുകൾക്കായി സംസ്ഥാനം പണം ചിലവഴിച്ചുവെന്നും ചേതൻ ചൂണ്ടിക്കാട്ടുന്നു.

chetan-kumar

#Kerala #oxygen

ಭಾರತದ ಆಮ್ಲಜನಕದ ಕೊರತೆಯ ಭಯಾನಕತೆಯ ಮಧ್ಯೆ, ಕೇರಳ ರಾಜ್ಯವು ಹೊಳೆಯುವ ಮಾದರಿಯಾಗಿದೆ

ಕೇರಳವು 2020 ರ ಕೋವಿಡ್...

Posted by CHETAN on Monday, 26 April 2021

ഇതിലൂടെ 58 ശതമാനം അധികം ഓക്സിജൻ സംസ്ഥാനം ഉത്പാദിപ്പിച്ചു എന്നും നടൻ തന്റെ സോഷ്യൽ മീഡിയാ കുറിപ്പ് വഴി പറയുന്നു. കേരളമാണ് റോൾ മോഡലെന്നും കർണാടക, ഗോവ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് കേരളം ഇപ്പോൾ ഓക്സിജൻ നൽകുന്നുണ്ടെന്നും ചേതൻ കുമാർപറയുന്നുണ്ട്.

'മോദി അല്ലെങ്കിൽ ആര്?' എന്ന് ചിലർ ചോദിക്കുന്നത് താൻ കേട്ടുവെന്നും അങ്ങനെ ചോദിക്കുന്നവർ 'പിണറായി വിജയൻ' എന്ന് ഗൂഗിളിൽ സർച്ച് ചെയ്ത്‌ നോക്കണമെന്നും പറഞ്ഞുകൊണ്ടാണ് ചേതൻ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

content highlight: kannada actor chetan kumar praises pinarayi vijayan and makes remark against modi regarding oxygen.