തിരുവനന്തപുരം: തന്റെ യൂട്യൂബ് വരുമാനത്തിൽ നിന്നും ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി അർബുദബാധിതയായി ചികിത്സയിൽ കഴിയുന്ന നടി ശരണ്യ. പത്തുപേർക്കുളള കൊവിഡ് വാക്സിന്റെ തുകയായി പതിനായിരം രൂപ സംഭാവന നൽകിയതായി ശരണ്യയുടെ അമ്മയാണ് യുട്യൂബിലൂടെ അറിയിച്ചത്.
കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നമ്മുടെ ജനകീയ സർക്കാരിനെ സഹായിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. എല്ലാവരും തന്നാൽ കഴിയുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും ശരണ്യയുടെ അമ്മ പറയുന്നു.