prethikal

​ ​പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ​ ​ഭാ​ര്യ​യു​മാ​യി​ ​സൗ​ഹൃ​ദ​ത്തി​ലാ​ണെ​ന്ന​ ​സം​ശ​യം

കോ​ട്ട​യം​:​ ​ച​ങ്ങ​നാ​ശേ​രി​യി​ൽ​ ​പൂ​ജാ​രി​യെ​ ​മ​ർ​ദ്ദി​ച്ച് ​വ​ഴി​യി​ൽ​ ​ത​ള്ളി​യ​ത് ​ഭാ​ര്യ​യു​മാ​യി​ ​സൗ​ഹൃ​ദ​ത്തി​ലാ​ണെ​ന്ന​ ​സം​ശ​യ​ത്തെ​ ​തു​ട​ർ​ന്ന്.​ ​അ​റ​സ്റ്റി​ലാ​യ​ ​മൂ​ന്നം​ഗ​ ​സം​ഘ​ത്തെ​ ​ചോ​ദ്യം​ ​ചെ​യ്ത​തോ​ടെ​യാ​ണ് ​ഇ​ക്കാ​ര്യം​ ​വ്യ​ക്ത​മാ​യ​ത്.​ ​ച​ങ്ങ​നാ​ശേ​രി​ ​​​പാ​​​ല​​​മ​​​റ്റം​​​ ​​​ശ്രീ​​​കൃ​​​ഷ്ണ​​​സ്വാ​​​മി​​​ ​​​ക്ഷേ​​​ത്ര​​​ത്തി​​​ലെ​​​ ​​​പൂ​​​ജാ​​​രി​​​ ​തി​​​രു​​​വ​​​ല്ല​​​ ​​​സ്വ​​​ദേ​​​ശി​​​​​ ​​​വി​​​ഷ്ണു​​​ ​​​ന​​​മ്പൂ​​​തി​​​രി​​​യെ​യാ​ണ്​​ ​​​(32​​​)​​​ ​​​ക്ഷേ​ത്ര​ത്തി​ൽ​ ​നി​ന്ന് ​ത​ട്ടി​ക്കൊ​ണ്ടു​പോ​യി​ ​മ​ർ​ദ്ദി​ച്ച് ​അ​വ​ശ​നാ​ക്കി​യ​ശേ​ഷം​ ​വ​ഴി​യി​ൽ​ ​ത​ള്ളി​യ​ത്.​ഞാ​​​യ​​​റാ​​​ഴ്ച​​​ ​​​രാ​​​ത്രി​​​ ​​​ഒ​​​ൻ​​​പ​​​തു​മ​ണി​യോ​ടെ​യാ​ണ് ​സം​ഭ​വം.

രാ​ത്രി​യി​ൽ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​അ​തി​ക്ര​മി​ച്ചു​ക​യ​റി​യ​ത് ​ചോ​ദ്യം​ ​ചെ​യ്ത​ ​​​സെ​​​ക്യൂ​​​രി​​​റ്റി​​​ ​​​ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ​ ​​​ര​​​വീ​​​ന്ദ്ര​​​നും​​​ ​​​മ​​​ർ​​​ദ്ദ​​​ന​​​മേ​​​റ്റു.​​​ ​​​പൂ​ജാ​രി​യെ​ ​മ​ർ​ദ്ദി​ച്ച് ​സ്കോ​ർ​പ്പി​യോ​ ​കാ​റി​ൽ​ ​ത​ട്ടി​ക്കൊ​ണ്ടു​ ​പോ​യ​താ​യി​ ​ര​​​വീ​​​ന്ദ്ര​​​നാ​ണ് ​പൊ​ലീ​സി​ൽ​ ​അ​റി​യി​ച്ച​ത്.​ ​​​പൊ​​​ലീ​​​സ് ​​​ന​​​ട​​​ത്തി​​​യ​​​ ​​​അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ​​​ ​​​വി​​​ഷ്ണു​​​ ​​​ന​​​മ്പൂ​​​തി​​​രി​​​യെ​​​ ​​​അ​​​വ​​​ശ​​​നാ​​​യ​​​ ​​​നി​​​ല​​​യി​​​ൽ​​​ ​​​റോ​​​ഡി​​​ൽ​​​ ​​​ക​​​ണ്ടെ​​​ത്തു​ക​യാ​യി​രു​ന്നു.​​​ ​​​പൊ​ലീ​സാ​ണ് ​പൂ​ജാ​രി​യെ​ ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​ ​​​എ​ത്തി​ച്ച​ത്.
​​പെ​​​രു​​​ന്ന​​​ ​​​കൃ​​​ഷ്ണ​​​പ്രി​​​യ​​​യി​​​ൽ​​​ ​​​പ്ര​​​വീ​​​ൺ​​​ ​​​(34​​​),​​​ ​​​തൃ​​​ക്കൊ​​​ടി​​​ത്താ​​​നം​​​ ​​​ശ്രീ​​​ക​​​ല​​​ഭ​​​വ​​​നി​​​ൽ​​​ ​​​ഗോ​​​കു​​​ൽ​​​ ​​​(27​​​),​​​ ​​​തൃ​​​ക്കൊ​​​ടി​​​ത്താ​​​നം​​​ ​​​പു​​​ല​​​ക്കോ​​​ട്ടു​​​പ​​​ടി​​​ ​​​രാ​​​ജീ​​​വ് ​​​ഭ​​​വ​​​നി​​​ൽ​​​ ​​​ഹ​​​രീ​​​ഷ് ​​​(39​​​)​​​ ​​​എ​​​ന്നി​​​വ​​​രാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​ക​ളെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ ​​​പ്ര​​​തി​ക​ളി​ലൊ​രാ​ളു​ടെ​ ​​​ ​​​ഭാ​​​ര്യ​​​യു​​​മാ​​​യി​​​ ​​​പൂ​​​ജാ​​​രി​​​ക്കു​​​ള്ള​​​ ​​​സൗ​​​ഹൃ​​​ദ​​​ത്തി​​​ൽ​​​ ​​​രോ​​​ഷാ​​​കു​​​ല​​​രാ​​​യാ​​​ണ് ​​​ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ​​​പ​​​ദ്ധ​​​തി​​​യി​​​ട്ട​​​തെ​​​ന്നും​​​ ​​​ലോ​​​ക്ക് ​ഡൗ​​​ണും​​​ ​​​ഞാ​​​യ​​​റാ​​​ഴ്ച​​​യു​​​മാ​​​യ​​​തി​​​നാ​​​ൽ​​​ ​​​റോ​​​ഡി​​​ൽ​​​ ​​​ആ​​​രും​​​ ​​​കാ​​​ണി​​​ല്ലെ​​​ന്നു​​​ ​​​ക​​​രു​​​തി​​​യാ​​​ണ് ​​​രാ​ത്രി​യി​ൽ​ ​ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​തെ​​​ന്നും​​​ ​​​പ്ര​​​തി​​​ക​​​ൾ​​​ ​​​പൊ​​​ലീ​​​സി​​​നോ​​​ട് ​​​പ​​​റ​​​ഞ്ഞു.
തൃ​​​ക്കൊ​​​ടി​​​ത്താ​​​നം​​​ ​​​എ​​​സ്.​​​എ​​​ച്ച്.​​​ഒ​​​ ​​​ ​ഇ.​​​​​അ​​​ജീ​​​ബ്,​​​ ​​​എ​​​സ്‌.​​​ഐ​​​മാ​​​രാ​​​യ​​​ ​​​പ്ര​​​ദീ​​​പ്,​​​ ​​​മോ​​​ഹ​​​ന​​​ൻ,​​​ ​​​എ.​​​എ​​​സ്‌.​​​ഐ​​​ ​​​ര​​​ഞ്ജീ​​​വ്,​​​ ​​​എ​​​സ്‌.​​​ഐ​​​ ​​​ട്രെ​​​യി​​​നി​​​ ​​​ജ​​​യ​​​കൃ​​​ഷ്ണ​​​ൻ​​​നാ​​​യ​​​ർ​​​ ​​​എ​​​ന്നി​​​വ​​​രാ​​​ണ് ​​​പ്ര​​​തി​​​ക​​​ളെ​​​ ​​​അ​​​റ​​​സ്റ്റു​​​ ​​​ചെ​​​യ്ത​​​ത്.​​​ ​​​ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​ ​​​പോ​​​കാ​​​നു​​​പ​​​യോ​​​ഗി​​​ച്ച​​​ ​​​സ്‌​​​കോ​​​ർ​​​പി​​​യോ​​​ ​​​കാ​​​റും​​​ ​​​പൊ​ലീ​സ് ​ക​സ്റ്റ​‌​ഡി​യി​ലെ​ടു​ത്തു.