mujeb-rahman

തൃപ്പൂണിത്തുറ: ഉദയംപേരൂർ കള്ളനോട്ട് കേസിൽ മൂന്ന് പ്രതികളെക്കൂടി പൊലീസും തീവ്രവാദ വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായത് 12 പേർ. തൃശൂർ കുന്നംകുളം കളത്തിങ്കൽ വീട്ടിൽ മുജീബ് റഹ്മാൻ (47), ചാവക്കാട് പെരുങ്ങന്നൂർ വീട്ടിൽ പി.എസ്. രജീഷ് കുമാർ (42), ചാവക്കാട് മഞ്ചേരി വീട്ടിൽ എം.വി.ഗിരീഷ് (46) എന്നിവരാണ് പിടിയിലായത്.

ആദ്യം അറസ്റ്റിലായ പ്രിയൻകുമാറിനെയും കൂട്ടാളി വിനോദിനെയും കോയമ്പത്തൂരിലെ കള്ളനോട്ട് സംഘവുമായി പരിചയപ്പെടുത്തിയത് രജീഷ് കുമാർ, ഗിരീഷ് എന്നിവരാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ചാവക്കാട് സ്വദേശി റഷീദിന്റെ മൊഴി പ്രകാരമാണ് ഇന്നലെ മൂവർ സംഘം പൊലീസിന്റെ വലയിൽ കുടുങ്ങിയത്.

ഉദയംപേരൂർ എസ്. ഐ. അനിൽ, എ.എസ്.ഐ.ജയശങ്കർ, എസ്.സി.പി.ഒമാരായ ജയകുമാർ, ജയേഷ്, ടിറ്റോ തോമസ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.