oxygen-shortage

ലക്‌നൗ: ഓക്സിജൻ ദൗർലഭ്യത്തെ കുറിച്ച് പരാതിപ്പെടുന്ന ആശുപത്രികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന്‌ ഉന്നതല ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അനാവശ്യ ഭീതി പരത്തുന്നതിനായാണ് ആശുപത്രികൾ ഇത്തരത്തിൽ പരാതിപ്പെടുന്നതെന്ന് പറഞ്ഞുകൊണ്ടാണ് യോഗി ഇക്കഴിഞ്ഞ ഞായറാഴ്ച ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.

തലസ്ഥാനമായ ലക്‌നൗവും യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പ്പൂരും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ കടുത്ത ഓക്സിജൻ ക്ഷാമം അനുഭവപ്പെടുന്ന വേളയിലാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് മുഖ്യമന്ത്രി എത്തിയിരിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ആവശ്യമായ ഓക്സിജൻ നൽകാൻ കഴിയുന്നില്ലെന്ന് സംസ്ഥാനത്തെ ആശുപത്രികൾ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ ഇത്തരത്തിൽ പരാതിപ്പെടുന്നവരെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും, ഈ ആശുപത്രിക്കൾക്കെതിരെ അന്വേഷണം നടത്തി, ഭയപ്പാട് സൃഷ്‌ടിക്കാൻ വേണ്ടിയാണ് അവർ പരാതി ഉന്നയിക്കുന്നതെങ്കിൽ നടപടി സ്വീകരിക്കുമെന്നുമാണ് യോഗി അറിയിച്ചത്. സ്വകാര്യ, സർക്കാർ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമമില്ലെന്നും ഓക്സിജൻ പൂഴ്ത്തിവയ്ക്കുന്നതും കരിച്ചന്തയുമാണ് യഥാർത്ഥ പ്രശ്നമെന്നും അദ്ദേഹം പറയുന്നു.

content highlight: yogi adithyanath says will take action against hospitals complaining about oxygen shortage.