അഹമ്മദാബാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മായി നർമ്മദാബെൻ മോദി (80) മരണപ്പെട്ടു. ചെവ്വാഴ്ച അഹമ്മദാബാദ് സിവിൽ ആശുപത്രിയിരുന്നു അന്ത്യം. നർമ്മദബെൻ അഹമ്മദാബാദിലെ ന്യൂ റാണിപ് മേഖലയിൽ മക്കളോടൊപ്പമായിരുന്നു താമസം.
കൊവിഡ് ബാധയ്ക്ക് പിന്നാലെ ആരോഗ്യനില വഷളായതിനെത്തുടർന്ന് അമ്മായിയെ പത്തു ദിവസം മുൻപ് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മോദിയുടെ ഇളയ സഹോദരൻ പ്രഹ്ളാദ് മോദി പറഞ്ഞു. നർമ്മദാബെൻ ആശുപത്രിയിൽ വച്ചാണ് മരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.