പാരീസ്: കൊവിഡ് രണ്ടാം തരംഗം വിനാശം വിതച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും നൽകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.
ഹിന്ദിയിൽ പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് കുറിപ്പിൽ, മഹാമാരിക്കെതിരായ ഈ യുദ്ധം ഇരുരാജ്യങ്ങളും ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'കൊവിഡ് മഹാമാരിയുടെ ദുരന്തഫലം അനുഭവിക്കാത്തവരായി ആരുമില്ല. കഠിനമായ സമയത്തിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നതെന്ന് ഞങ്ങൾക്കറിയാം. ഫ്രാൻസും ഇന്ത്യയും എന്നും ഒത്തൊരുമയോടെ നിന്നിട്ടുണ്ട്. ഇന്ത്യക്കായി കഴിയുന്നതെല്ലാം ഞങ്ങൾചെയ്യും. ഇതിനായി വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ഫ്രഞ്ച് കമ്പനികളും ഒന്നിച്ച് നിന്ന് പ്രവർത്തിക്കും. ഐക്യമാണ് രാജ്യത്തിന്റെ കരുത്ത്. നമ്മൾ ഒരുമിച്ച് വിജയിക്കും.'- അദ്ദേഹം കൂട്ടിച്ചേർത്തു.