തിരുവനന്തപുരം: അമൃതാനന്ദമയി കൊവിഡ് വാക്‌സിൻ എടുത്തതിനെ പരിഹസിച്ചുകൊണ്ടുളള ട്രോളുകളിൽ പ്രതികരണവുമായി സംഗീത സംവിധായകനും ഗായകനുമായ ഗോവിന്ദ് വസന്ത. ഹോമമോ ഹോമിയോയോ പൂജയോ അല്ല, സയൻസ് തന്നെയാണ് വേണ്ടതെന്ന് മനസിലാക്കിക്കാൻ ആര് മാതൃകയായാലും നല്ലതാണെന്നാണ് തനിക്ക് തോന്നിയതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഗോവിന്ദ് വസന്തയുടെ ഫേസ്ബുക്ക് പോസ്റ്റ്
അമൃതാനന്ദമയി വാക്‌സിൻ എടുത്തതിനെ ട്രോളുന്നത് കണ്ടു. ഹോമമോ ഹോമിയോയോ പൂജയോ അല്ല, സയൻസ് തന്നെയാണ് വേണ്ടത് എന്ന് മനസിലാക്കിക്കാൻ ആര് മാതൃകയായാലും നല്ലതാണെന്നാണ് എനിക്ക് തോന്നിയത്. പൗരോഹിത്വം കൊടികുത്തി വാഴാൻ തക്കം തേടി നടക്കുന്ന കാലവും നാടുമാണിത്. ഓരോ ഇഞ്ച് പ്രതീക്ഷകളെയും പൊലിപ്പിച്ചു കാണിക്കണമെന്ന് തോന്നുന്നു.