covishield-vaccine

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്‌സിന്‍ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം. സംസ്ഥാനത്തേക്ക് കൂടുതൽ കൊവിഡ് വാക്സിനുകളെത്തി. 2,20,000 ഡോസ് കൊവിഷീൽഡ് വാക്‌സിനാണ് തിരുവനന്തപുരത്ത് എത്തിച്ചത്. ഈ വാക്സിൻ ഡോസുകൾ മറ്റു ജില്ലകളിലേക്കും വിതരണം ചെയ്യും.

ഈ മാസം 22ന് ആറര ലക്ഷം ഡോസ് വാ‌ക്‌സിൻ കേരളത്തിലേക്ക് എത്തിയിരുന്നു. അഞ്ചര ലക്ഷം കൊവീഷീൽഡും ഒരുലക്ഷം കൊവാ‌ക്‌സിനുമാണെത്തിയത്. തിരുവനന്തപുരം റീജിയണിന് രണ്ടരലക്ഷം കൊവീഷീഡും ഒരു ലക്ഷം കൊവാ‌ക്‌സിനും നൽകിയിരുന്നു.

കൊച്ചി, കോഴിക്കോട് റീജിയണുകൾക്ക് ഒന്നര ലക്ഷം വീതം കൊവീഷീൽഡും കൈമാറിയിരുന്നു. വിമാനം വഴിയാണ് വാക്സിൻ വന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ രണ്ടരലക്ഷം വാക്സിൻ കൂടി വാക്സിൻ കൂടി കേരളത്തിലേക്ക് എത്തിയിരിക്കുന്നത്.